രാവിലെയോ വൈകീട്ടോ… എപ്പോള്‍ വ്യായാമം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്?

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സമയക്രമീകരണവും പ്രധാനമാണ്. വ്യായാമം ചെയ്യുന്നത് എന്‍ഡോര്‍ഫിനുകള്‍, ഡോപ്പമൈന്‍, സെറാടോണിന്‍ എന്നീ ഹോര്‍മോണുകള്‍ പുറത്തുവിടാന്‍ സഹായിക്കുന്നു. ഇത് സന്തോഷത്തോടെയും ഊര്‍ജത്തോടെയുമിരിക്കാന്‍ നമ്മെ സഹായിക്കും. ചിലര്‍ അതിരാവിലെയായിരിക്കും വ്യായാമം ചെയ്യുന്നത്. മറ്റ് ചിലരാകട്ടെ വൈകിട്ടും. എന്നാല്‍ ഏതാണ് വ്യായാമം ചെയ്യാന്‍ ഏറ്റവും മികച്ച സമയം? അതിരാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യുന്നതിനെക്കുറിച്ചുളള തര്‍ക്കങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.

രാവിലെയുള്ള വ്യായാമങ്ങള്‍

രാവിലെ വ്യായാമം ചെയ്താല്‍ നിങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാകും. രാവിലെയുള്ള വ്യായാമങ്ങള്‍ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. ഇത് മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ദിവസം മുഴുവന്‍ കലോറി കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. മാത്രമല്ല ഇന്‍സുലിന്‍ സംവേദനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രഭാതത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ദിവസം മുഴുവന്‍ മാനസിക ശ്രദ്ധ, ഉത്പാദനക്ഷമത, എന്നിവ മെച്ചപ്പെടുത്തും.

രാവിലെ സമയത്ത് പേശികളും സന്ധികളും സ്റ്റിഫ് ആയിരിക്കും, ഒട്ടും വഴക്കമുള്ളതായിരിക്കില്ല. ഇത് വ്യായാമ സമയത്ത് പരിക്കിന്റെ സാധ്യത വര്‍ധിപ്പിച്ചേക്കാം. അതുകൊണ്ട് വാംഅപ് എക്‌സര്‍സൈസുകള്‍ ചെയ്തതിന് ശേഷം മാത്രം ശരിയായ വ്യായമങ്ങളിലേക്ക് കടക്കാം. ചില വ്യക്തികള്‍ക്ക് അതിരാവിലെ വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് അവര്‍ക്ക് മതിയായ വിശ്രമമോ പോഷകാഹാരമോ ലഭിച്ചിട്ടില്ലെങ്കില്‍.

വൈകുന്നേരത്തെ വ്യായാമം

വൈകുന്നേരത്തെ വ്യായാമങ്ങള്‍ വളരെ ഉപകാരപ്രദമായ സമ്മര്‍ദ്ദ പരിഹാര സംവിധാനമായി പ്രവര്‍ത്തിക്കുന്നു. ഇത് വ്യക്തികളെ വിശ്രമിക്കാനും ദിവസം മുഴുവന്‍ അടിഞ്ഞുകൂടിയ സമ്മര്‍ദ്ദവും പിരിമുറുക്കവും ഒഴിവാക്കാനും സഹായിക്കുന്നു. വൈകുന്നേരത്തെ വ്യായാമം പരിക്കിന്റെ സാധ്യത കുറയ്ക്കുന്നു.

വൈകുന്നേര വ്യായാമം ഉറക്കക്കെ ബാധിക്കുമോ?

ഉറക്ക സമയത്തിന് വളരെ അടുത്ത് വ്യായാമം ചെയ്യുന്നത് ചില വ്യക്തികളുടെ ഉറക്ക രീതിയെ തടസ്സപ്പെടുത്തിയേക്കാം. വൈകുന്നേരം വ്യായാമം ചെയ്തതിന് ശേഷം അല്‍പ്പസമയം വിശ്രമിക്കുക.
വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അവരവര്‍ക്ക് ചെയ്യാന്‍ അനുയോജ്യമായ സമയങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ചില വ്യക്തികള്‍ പ്രഭാത വ്യായാമങ്ങളുടെ ഊര്‍ജ്ജം ഇഷ്ടപ്പെടുന്നു. ചിലര്‍ വൈകുന്നേര വ്യായാമങ്ങളിലൂടെയുള്ള സമ്മര്‍ദ്ദമില്ലായ്മയെ ആസ്വദിക്കുന്നു. നിങ്ങള്‍ക്ക് അനുയോജ്യമായി തോന്നുന്ന സമയം സ്വീകരിക്കാവുന്നതാണ്.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.