തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ വമ്പൻ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 93,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 11,710 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 93,800 രൂപയായിരുന്നു പവന്റെ വില. വില കുതിച്ചുയരുന്നതിനിടയിൽ ഉണ്ടായ ചെറിയ ഇടിവ് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







