A320 ശ്രേണി വിമാനങ്ങളിൽ സാങ്കേതിക പുനഃക്രമീകരണം; വിമാന സർവീസുകളെ ബാധിച്ചേക്കും

തീവ്രമായ സൗരോ‍ർജ്ജ വികിരണം A320-ഫാമിലി ജെറ്റുകളിലെ ഫ്ലൈറ്റ്-കൺട്രോൾ സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ഡാറ്റയെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികൾ വ്യാപകമായ വിമാന സർവീസിൽ തടസ്സം നേരിട്ടേക്കാമെന്നും റിപ്പോർട്ട്. ഇന്ത്യയിൽ 200 മുതൽ 250 വരെ A320 വിമാനങ്ങൾക്ക് ഉടനടി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളോ ഹാർഡ്‌വെയർ പുനഃക്രമീകരണങ്ങളോ ആവശ്യമാണെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനായുള്ള പരിഹാരത്തിന് എഞ്ചിനീയർമാർ ഒരുങ്ങുന്നതിനാൽ വിമാന സർവീസുകളിൽ തടസ്സം നേരിടുമെന്നാണ് റിപ്പോർട്ട്.
A320വിന് അടുത്തിടെ വിദേശത്ത് സംഭവിച്ച ഒരു സാങ്കേതിക തകരാർ വിശകലനം ചെയ്തതിൽ നിന്നതിൽ നിന്നാണ് ഈ നി​ഗമനത്തിൽ എത്തിയത്. എലിവേറ്റർ ഐലറോൺ കമ്പ്യൂട്ടറിലെ (ELAC) തകരാർ കാരണമാണ് വിമാനം അൽപ്പനേരത്തേയ്ക്ക് താഴേക്ക് പതിച്ചതെന്നായിരുന്നു കണ്ടെത്തൽ. ഏതെങ്കിലും തരത്തിൽ തകരാറുകൾ കണ്ടെത്തിയ വിമാനങ്ങളിൽ അടുത്ത പറക്കലിന് മുമ്പായി സർവീസ് ചെയ്യാവുന്ന ELAC യൂണിറ്റുകൾ സ്ഥാപിക്കാൻ വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) അടിയന്തര എയർവർത്തിനസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ELAC സംവിധാനങ്ങളാണ് പ്രധാന ഫ്ലൈറ്റ്-കൺട്രോൾ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.
ഇന്ത്യയിൽ ഏകദേശം 560 A320 ഫാമിലി ജെറ്റുകളുണ്ട്. ഇതിൽ പകുതിയോളം എണ്ണത്തിന് സാങ്കേതിക മാറ്റം ആവശ്യമായി വന്നേക്കാമെന്നാണ് റിപ്പോ‍ർട്ട്. ഇത്രയധികം ജെറ്റുകൾക്ക് അറ്റകുറ്റ പണി ആവശ്യമായി വന്നാൽ വിമാന സർവീസുകളിൽ തടസ്സം നേരിട്ടേക്കാമെന്നാണ് ചൂണ്ടിത്താണിക്കപ്പെടുന്നത്.

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് വധക്കേസ് പ്രതിയെ വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജിം സന്തോഷ്

ഓഫീസ് അസിസ്റ്റന്റ് നിയമനം

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റം ഓഫിസിലേക്ക്‌ താത്ക്കാലിക ഓഫീസ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. ബിരുദം, ഡാറ്റ എൻട്രി, ടൈപ്പിംഗ് എന്നിവയിലുള്ള അടിസ്ഥാന പരിജ്ഞാനമാണ്

കാഴ്ച പരിമിതർക്ക് അക്ഷരക്കാഴ്ച നൽകി സാക്ഷരതാ മിഷൻ

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി കാഴ്ച പരിമിതർക്കായി നടപ്പാക്കുന്ന ബ്രെയിൽ സാക്ഷരതാ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. കേരള

ആധാര്‍ കാര്‍ഡ് തിരുത്തല്‍; പുതിയ നിബന്ധനകളുമായി കേന്ദ്രം

ഇന്ത്യയിലെ ഓരോ പൗരന്മാരെയും സംബന്ധിച്ച് ആധാര്‍ വിലപ്പെട്ട രേഖയാണ്. ഒരു മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ ബാങ്കിലെ ആവശ്യങ്ങള്‍ക്ക് വരെ ഏറ്റവും അത്യാവശ്യം വേണ്ട രേഖകളിലൊന്നാണ് ആധാര്‍. ആധാര്‍ കാര്‍ഡില്‍ പേര്, ജനന തീയതി,

അക്ഷരോന്നതി പദ്ധതി: ജില്ലാതല പുസ്തക വിതരണോദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല പുസ്തക വിതരണോദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു തിരുനെല്ലി മാന്താനം ഉന്നതിയിൽ നിർവഹിച്ചു. വായനയിലൂടെ ഉന്നതിയിലേക്ക് എന്ന ലക്ഷ്യം മുൻനിർത്തി എസ് സി,

താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം.

താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.വയനാട് പടിഞ്ഞാറത്തറയിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.