നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയോ പാര്‍ട്ടി മുഖപത്രമോ തയ്യാറല്ലെന്നും തിരുത്തേണ്ട സ്ഥലത്ത് പാര്‍ട്ടി തിരുത്തുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പറഞ്ഞത് സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും ഉദ്ദേശിച്ചാണെന്നും മുരളീധരന്‍ വ്യക്തമാക്കി. ശബരിമലയിലെ സ്വര്‍ണക്കൊളള മറച്ചുവയ്ക്കാന്‍ വേണ്ടി രാഹുല്‍ വിഷയം ഉയര്‍ത്തിക്കാണിച്ചാല്‍ അതേ രീതിയില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







