മൃഗസംരക്ഷണ വകുപ്പില്‍ അറ്റന്‍ഡന്റ് തസ്തികയില്‍ ജോലി ചെയ്തിരുന്ന എ.കെ.മധു ജോലിയില്‍ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുന്നതിനാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. 2019 ഒക്ടോബര്‍ 19 മുതല്‍ അവധി അപേക്ഷ നല്‍കാതെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും മധുവിന്റെ വിശദീകരണം പരിഗണിച്ച് 2023 ല്‍ പൊഴുതന മൃഗാശുപത്രിയില്‍ വകുപ്പ് പുനര്‍പ്രവേശനം നല്‍കുകയും നിലവില്‍ പൊഴുതന മൃഗാശുപത്രിയിലെ ജോലിയില്‍ പ്രവേശിച്ചിട്ടുമില്ല. സര്‍വീസ് ചട്ടം 11(1) (vii)പ്രകാരം മധുവിന്റെ പ്രബേഷന്‍ നിര്‍ത്തലാക്കുകയും സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ തീരുമാനിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







