കൽപറ്റ: വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപറ്റ എമിലിയിലുള്ള ജൂഡോ അക്കാഡമിയിൽ വെച്ച് ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജൂഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോയി വർഗീസ് മുഖ്യാതിഥിയായി. സംസ്ഥാന ജൂഡോ അസോസിയേഷൻ വൈസ്. പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി റെൻ പി.ആർഅദ്ധ്യക്ഷത വഹിച്ചു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം, വിഷ്ണു പി ജെ, ബൈജു പി സി , ശ്യാം മോഹൻ, ഷിബിൻ നിഹാൽ എന്നിവർ സംസാരിച്ചു.
അലക്സി ഷാജി, പ്രതീഷ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







