പ്രിന്റ് ചെയ്ത വീസ പാസ്പോർട്ടിൽ ഒട്ടിക്കും, വിമാനത്താവളത്തിൽ എത്തുമ്പോൾ കുടുങ്ങും; കേരളത്തിൽ 10 കോടി രൂപയുടെ തട്ടിപ്പ്

കൂത്താട്ടുകുളം (കൊച്ചി)∙ ഏജന്റുമാരെ ഇരകളാക്കി സംസ്ഥാനത്ത് ഉടനീളം വൻ വീസ തട്ടിപ്പ്. മുന്നൂറിലധികം പേരെ ഇരയാക്കിയ മുഖ്യസൂത്രധാരനെ തേടി പൊലീസ്. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു നിഗമനം. വിമാനത്താവളത്തിൽ എത്തുമ്പോഴാണ് വീസ വ്യാജമാണെന്ന് അറിയുന്നത്. ഓസ്ട്രേലിയ, ഗ്രീസ് എന്നിവിടങ്ങളിലേക്കു നൽകിയ വീസയാണ് വ്യാജമാണെന്നു കണ്ടെത്തിയത്. മൂന്നര മുതൽ 7 ലക്ഷം രൂപ വരെയാണ് ഒരു വീസയ്ക്ക് ഏജന്റുമാർ വാങ്ങുന്നത്. കൂത്താട്ടുകുളം കാക്കൂരിൽ പ്രാദേശിക ഏജന്റ് കുഴിവേലിക്കണ്ടത്തിൽ ശരത് ശശി പരിചയപ്പെടുത്തിയ നാൽപതോളം പേർക്കും ലഭിച്ചത് വ്യാജ വീസയാണ്.

ഏറ്റുമാനൂർ, കടത്തുരുത്തി, ഉളിക്കൽ സ്വദേശികൾ നൽകിയ പരാതിയിൽ ശരത് അറസ്റ്റിലായിരുന്നു. ശരത്തിനെ മറയാക്കി 2 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ശരത് ഉൾപ്പെടെ 6 പേർ നൽകിയ പരാതിയിൽ കൊല്ലം സ്വദേശികളായ അർജുൻ പി.കുമാർ (29), സുമ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരാണ് വീസ തട്ടിപ്പിന്റെ മുഖ്യ പ്രതികളെന്ന് സംശയിക്കുന്നു. ശരത് അക്കൗണ്ട് വഴി നൽകിയ 98 ലക്ഷം രൂപ തട്ടിച്ചു എന്നാണ് നിലവിലുള്ള കേസ്. അപേക്ഷകർ മുഴുവൻ തുകയും നൽകാതെ വന്നപ്പോൾ സൗഹൃദത്തിന്റെ പേരിൽ ഏജന്റുമാർ സ്വന്തം പണം അയച്ചുകൊടുത്ത സംഭവങ്ങളുമുണ്ട്. തട്ടിപ്പ് വെളിച്ചത്തായപ്പോൾ ഏജന്റുമാർ പ്രതിസ്ഥാനത്തായി. ഒട്ടേറെ ഏജന്റുമാർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ലക്ഷങ്ങളുടെ കടത്തിലായ ചിലർ ആത്മഹത്യ ചെയ്തു എന്നും വിവരമുണ്ട്. 2023 ഓഗസ്റ്റ് മുതൽ 2025 നവംബർ വരെയാണ് തട്ടിപ്പ് നടത്തിയത്.

വീസ പാസ്പോർട്ടിൽ പ്രിന്റ് ചെയ്യുകയാണ് വേണ്ടത്. എന്നാൽ ശരത് പരിചയപ്പെടുത്തിയ 40 പേർക്കും ലഭിച്ചത് പ്രിന്റ് ചെയ്ത വീസ, പാസ്പോർട്ടിൽ ഒട്ടിച്ച നിലയിലാണ്. ഓസ്ട്രേലിയയിലേക്കുള്ളത് ഇ– വീസയാണ്. മറ്റാരുടെയെങ്കിലും ഇ–വീസയിൽ വിവരങ്ങൾ എഡിറ്റ് ചെയ്ത് ചേർക്കും. ഉദ്യോഗാർഥി വെബ്സൈറ്റ് പരിശോധിക്കുമ്പോൾ വിവരങ്ങൾ ലഭിക്കുമെങ്കിലും 15 ദിവസം കഴിയുമ്പോൾ ഇവ സൈറ്റിൽ നിന്ന് അപ്രത്യക്ഷമാകും. നോർവേ, ന്യൂസീലൻഡ്, ഹംഗറി, ചെക് റിപ്പബ്ലിക്, ലക്സംബർഗ് എന്നീ രാജ്യങ്ങളിലേക്കുള്ളവർക്ക് വീസയും വ്യാജമായി നൽകുന്നുണ്ട് എന്നാണ് വിവരം. ഇവർക്ക് നൽകുന്ന വർക്ക് പെർമിറ്റും വ്യാജമായിരിക്കും. വിഎഫ്എസിൽ (വീസ ഫെസിലിറ്റേഷൻ സർവീസ്) നിന്ന് ഏജന്റാണ് വീസ ശേഖരിക്കുന്നത്. ഇതിനിടയിലാണ് തട്ടിപ്പ് നടത്തുന്നത് എന്നാണ് നിഗമനം.

യുഡിഎഫിന് ഉജ്വലവിജയം നൽകിയ ജനങ്ങൾക്ക് നന്ദി തെരഞ്ഞെടുപ്പ് ഫലം കൊള്ള സംഘത്തിന് സംരക്ഷണ കവച മൊരുക്കിയ മുഖ്യമന്ത്രിക്കെതിരായ ജനവിധിയെന്ന് നേതാക്കൾ

കൽപ്പറ്റ: യുഡിഎഫിന് തിളക്കമാർന്ന വിജയം സമ്മാനിച്ച മുഴുവൻ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നേതാക്കൾ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എൽഡിഎഫിന്റെ ജന ദ്രോഹനയങ്ങൾക്കെതിരായ ശക്തമായ വിധിയെഴുത്താണ് സംസ്ഥാന ത്തും ജില്ലയിലുമുണ്ടായത്. ജില്ലാപഞ്ചായത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ

നന്ദി തിരുവനന്തപുരം; കേരളത്തിന് എൽ.ഡി.എഫിനേയും യു.ഡി.എഫിനേയും മടുത്തു -നരേന്ദ്ര മോദി

ന്യൂഡൽഹി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച ബി.ജെ.പി നേതൃത്വത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലെ പോസ്റ്റിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം ബി.ജെ.പി രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവാണെന്ന് മോദി പറഞ്ഞു.

`ഞാനും ഇവിടുത്തെ വോട്ടറാണ്’, എംഎൽഎ ഓഫീസിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട് എംഎൽഎ ഓഫീസിലാണ് ആഹ്ലാദ പ്രകടനം നടക്കുന്നത്. പാലക്കാട് ന​ഗരസഭയിലെ മൂന്ന് വാർഡുകളിൽ വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥികളാണ് രാഹുലിനൊപ്പം എംഎൽഎ ഓഫീസിലുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകളടക്കമുള്ളവ നീക്കം ചെയ്യൽ; എല്ലാവർക്കും ബാധകമെന്ന് കോടതി

കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത ബോർഡുകൾ ബാനറുകൾ പോസ്റ്ററുകൾ തുടങ്ങിയവ നീക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം എല്ലാവർക്കും ബാധകമെന്ന് ഹൈക്കോടതി. അനധികൃത ബോർഡുകൾ, കൊടി തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിലെ കോടതി നിർദേശം സ്വകാര്യ, പൊതു,

പച്ചക്കറിവിളവെടുപ്പ് നടത്തി

എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്;വെള്ളിമെഡൽ നേട്ടവുമായി ആൽഫിയ സാബു

നടവയൽ: തിരുവനന്തപുരത്ത് നടന്ന അറുപത്തിയേഴാമത് സംസ്ഥാനകളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജുനിയർ ഗേൾസ് ഹൈകിക്കിൽ ആൽഫിയ സാബുവിന് വെള്ളിമെഡൽ. നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കോയിക്കാട്ടിൽ സാബു അബ്രാഹാമി ന്റേയും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.