കല്‍പ്പറ്റ: കുടുബശ്രീ ജില്ലാ മിഷന്‍ വയനാട് ജില്ലാതല ബാല പാര്‍ലമെന്റ് പുത്തൂര്‍വയലില്‍ സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി താപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബഹുസ്വരതയുടെ നാടാണെന്നും സ്വന്തം മനസിനെ നിയന്ത്രിക്കാനുള്ള പാടവമാണ് ആദ്യം ആര്‍ജിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ബിജോയ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ സി.കെ. പവിത്രന്‍, വി.പി. ബബിത, കെ.പി. പ്രീത, സിഫാനത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഫോസില്‍ ഇന്ധന നിയന്ത്രണ ബില്‍, മാലിന്യ നിര്‍മാര്‍ജന ഉത്തരവാദിത്വ ബില്‍ എന്നിവ ബാല പാര്‍ലമെന്റില്‍ കുട്ടികള്‍ അവതരിപ്പിച്ചു.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തില്‍ അയല്‍ക്കൂട്ട മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ബാലസഭകളില്‍ അഞ്ച് മുതല്‍ 18 വരെ വയസുള്ള കുട്ടികളാണുള്ളത്. ജില്ലയിലെ 27 സിഡിഎസുകളില്‍ പ്രവര്‍ത്തിക്കുന്ന 1,316 ബാലസഭകളില്‍ 17,869 കുട്ടികള്‍ അംഗങ്ങളാണ്. ഓരോ ബാലസഭയിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരെ ഉള്‍പ്പെടുത്തിയാണ് ജില്ലാ ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചത്. ജില്ലാ പാര്‍ലമെന്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കുട്ടികളെ 21,22,23 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാന പാര്‍ലമെന്റില്‍ പങ്കെടുപ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ







