മുട്ടിൽ : ഡിസംബർ 1 അന്താരാഷ്ട്ര എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കേരള സംസ്ഥാനഎയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ശ്രദ്ധ, നേർക്കൂട്ടം കമ്മിറ്റികളുടെ പങ്കാളിത്തത്തോടെ കൂട്ടുചേർന്നുള്ള ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗങ്ങളെ കുറിച്ചുള്ള ജില്ലാതല ബോധവൽക്കരണ ക്ലാസ് ഡബ്ല്യു.എം.ഒ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് ഹെഡ് എം.എം.അബ്ദുൽ നിസാർ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വിജി പോൾ അധ്യക്ഷത വഹിച്ചു. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. ജെ.ഷാജി ചടങ്ങ് റെഡ് റിബൺ കാമ്പെയ്ൻ നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും, “ഭയമല്ല അവബോധമാണ് ആവശ്യമെന്നും, നൈമിഷിക സന്തോഷത്തിന്റെ പുറകെ പോവാതെ ചെറുപ്പത്തിലെ പോസിറ്റീവ് ലഹരികൾ ശീലമാക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു”.ഐ.സി.ടി.സി കൗൺസിലർ ഷൈനി ജോർജ്ജ് എയ്ഡ്സ് ദിന ബോധവൽക്കരണ ക്ലാസ് നയിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ആശംസകൾ അർപ്പിച്ച് സംസാരിച്ചു.എക്സൈസ് ഇൻസ്പെക്ടർ യു.കെ.ജിതിൻ നന്ദി പ്രകാശനം നടത്തി. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ.ബാബു സംബന്ധിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ







