കല്‍പ്പറ്റ:വയനാട് ബൈക്കേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് വയനാട് ബൈസിക്കിള്‍ ചലഞ്ച് ഡിസംബര്‍ ഏഴിന് നടത്തും. രാവിലെ ആറിന് കല്‍പ്പറ്റ ഹോട്ടല്‍ ഹോളിഡെയ്‌സ് അങ്കണത്തില്‍ ആരംഭിച്ച് പിണങ്ങോട്, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി, ചുണ്ടേല്‍, കാപ്പംകൊല്ലി വഴി 62 കിലോമീറ്റര്‍ പിന്നിട്ട് ബൈപാസില്‍ കബാബ് ഷെയ്ക്ക് പരിസരത്ത് സമാപിക്കുന്ന വിധത്തിലാണ് ചലഞ്ച് ക്രമീകരണം. ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ നടത്തുന്ന ചലഞ്ചില്‍ കേരളം, ഗോവ, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നായി 150 ഓളം താരങ്ങള്‍ പങ്കെടുക്കും. എലൈറ്റ് റോഡ്, എലൈറ്റ് എംടിബി, വിമന്‍, മാസ്റ്റേഴ്‌സ്, സീനിയേഴ്‌സ് എന്നീ വിഭാഗങ്ങള്‍ക്കു പുറമേ 50 വയസിനു മുകളിലുള്ളവര്‍ക്ക് പ്രത്യേക മത്സരവും ഉണ്ടാകുമെന്ന് ക്ലബ് പ്രസിഡന്റ് ഡോ.മുഹമ്മദ് സാജിദ്, വൈസ് പ്രസിഡന്റ് എ. ഷിനോജ്, ജനറല്‍ സെക്രട്ടറി ഷൈജല്‍ കുന്നത്ത്, സെക്രട്ടറി ഷാദുലി പുനത്തില്‍, ട്രഷറര്‍ യു.കെ. ഹാഷിം, ജില്ലാ ശുചിത്വമിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ. അനൂപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓരോ വിഭാഗത്തിലും 35,000 രൂപ കാഷ്‌പ്രൈസ് നല്‍കും.
വയനാടിനെ സൈക്ലിംഗ് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ബൈസിക്കിള്‍ ചലഞ്ച് നടത്തിവരുന്നതെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. ചലഞ്ച് ടീസര്‍ പ്രകാശനം നേരത്തേ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നിര്‍വഹിച്ചിരുന്നു. ദേശീയ വനിതാ ക്രിക്കറ്റ് താരം സജ്‌ന സജീവന്‍ ജഴ്‌സി പ്രകാശനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ







