കല്‍പ്പറ്റ: കെഎന്‍എം വയനാട് ജില്ലാ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച മദ്രസ സര്‍ഗമേളയില്‍ പിണങ്ങോട് മദ്രസത്തുല്‍ മുജാഹിദീന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട്, മൂന്നു സ്ഥാനങ്ങള്‍ യഥാക്രമം മേപ്പാടി, കല്‍പ്പറ്റ മദ്രസകള്‍ നേടി. മത്സരങ്ങളില്‍ 800 കുട്ടികള്‍ പങ്കെടുത്തു. എംസിഎഫ് സ്‌കൂളില്‍ സമാപന സമ്മേളനം കെഎന്‍എം ജില്ലാ പ്രസിഡന്റ് കെ.പി. യൂസഫ് ഹാജി ഉദ്ഘാടനം ചെയ്തു. പോക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു, ഡോ.മുസ്തഫ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാന്‍ സുല്ലമി, യൂനുസ് ഉമരി, നജീബ് കാരാടന്‍, കുഞ്ഞബ്ദുള്ള കല്‍പ്പറ്റ, റഹ്മത്ത് പിണങ്ങോട്, സജിന കല്‍പ്പറ്റ, ബഷീര്‍ ബാരിക്കല്‍, സെയ്തലവി കല്‍പ്പറ്റ, ഷെനീഫ് കല്‍പ്പറ്റ, സാബിത്ത് കല്ലൂര്‍, എ.പി. സാലിഹ് പിണങ്ങോട് എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് അലി സ്വലാഹി, സി.കെ. ഉമ്മര്‍ പിണങ്ങോട്, സി.കെ. അസീസ് എന്നിവര്‍ സമ്മാനവിതരണം നടത്തി. അബൂട്ടി സ്വാഗതവും അബ്ദുസലാം കുന്നമ്പറ്റ നന്ദിയും പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ







