കൽപ്പറ്റയിൽ ഇനി പൂക്കാലം

വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നാണ് കാഴ്ചയുടെ വർണ്ണ വസന്തമൊരുക്കി വയനാട് ഫ്ളവർ ഷോ നടത്തുന്നത്.
വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയാണ് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിൽ നടക്കുന്നത് .പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, എ.ഐ.റോബോർട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് വയനാട് ഫ്ളവർ ഷോ.

വയനാട് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി വൈസ് പ്രസിഡണ്ട് ജോണി പാറ്റാനി, സ്നേഹ ഇവൻ്റ്സ് മാനേജിംഗ് ഡയറക്ടർ ടി. അഫ്സൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.

വയനാടിന് വസന്തമൊരുക്കാൻ വർണ്ണപ്പൊലിമയോടെ ആയിരകണക്കിന് പൂക്കളാണ് പുഷ്പോൽസവത്തിൽ ഒരുക്കിയത്. ഒപ്പം മറ്റ് വിനോദങ്ങളുമുണ്ട്. . ഹൈടെക് അമ്യൂസ് മെൻ്റ് , പായസ മേള, കൺസ്യൂമർ മേള, ഫർണ്ണിച്ചർ ഫെസ്റ്റ്, സെൽഫി പോയിൻ്റ്, ബുക്ക് ഫെയർ എന്നിവയും വിവിധ മത്സരങ്ങളുമുണ്ട്.

ഫ്ളവർ ഷോക്ക് തുടക്കം കുറിച്ച് കൽപ്പറ്റ നഗരത്തിൽ വിളംബര ഘോഷയാത്രയും നടത്തി.

വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി സെക്രട്ടറി വി.പി. രത്നരാജ് , ട്രഷറർ ഒ.എ വീരേന്ദ്രകുമാർ, പി.പി. ഹൈദ്രു , കെ.കെ.എസ് നായർ, അഷ്റഫ് വേങ്ങോട്ട് തുടങ്ങി വയർ നേതൃത്വം നൽകി.

ഡിസംബർ 31 ന് പുതുവത്സരാഘോഷത്തോടെ ഫ്ളവർ ഷോ സമാപിക്കും.

യുഡിഎഫിന് ഉജ്വലവിജയം നൽകിയ ജനങ്ങൾക്ക് നന്ദി തെരഞ്ഞെടുപ്പ് ഫലം കൊള്ള സംഘത്തിന് സംരക്ഷണ കവച മൊരുക്കിയ മുഖ്യമന്ത്രിക്കെതിരായ ജനവിധിയെന്ന് നേതാക്കൾ

കൽപ്പറ്റ: യുഡിഎഫിന് തിളക്കമാർന്ന വിജയം സമ്മാനിച്ച മുഴുവൻ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നേതാക്കൾ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എൽഡിഎഫിന്റെ ജന ദ്രോഹനയങ്ങൾക്കെതിരായ ശക്തമായ വിധിയെഴുത്താണ് സംസ്ഥാന ത്തും ജില്ലയിലുമുണ്ടായത്. ജില്ലാപഞ്ചായത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ

നന്ദി തിരുവനന്തപുരം; കേരളത്തിന് എൽ.ഡി.എഫിനേയും യു.ഡി.എഫിനേയും മടുത്തു -നരേന്ദ്ര മോദി

ന്യൂഡൽഹി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച ബി.ജെ.പി നേതൃത്വത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലെ പോസ്റ്റിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം ബി.ജെ.പി രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവാണെന്ന് മോദി പറഞ്ഞു.

`ഞാനും ഇവിടുത്തെ വോട്ടറാണ്’, എംഎൽഎ ഓഫീസിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട് എംഎൽഎ ഓഫീസിലാണ് ആഹ്ലാദ പ്രകടനം നടക്കുന്നത്. പാലക്കാട് ന​ഗരസഭയിലെ മൂന്ന് വാർഡുകളിൽ വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥികളാണ് രാഹുലിനൊപ്പം എംഎൽഎ ഓഫീസിലുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകളടക്കമുള്ളവ നീക്കം ചെയ്യൽ; എല്ലാവർക്കും ബാധകമെന്ന് കോടതി

കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത ബോർഡുകൾ ബാനറുകൾ പോസ്റ്ററുകൾ തുടങ്ങിയവ നീക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം എല്ലാവർക്കും ബാധകമെന്ന് ഹൈക്കോടതി. അനധികൃത ബോർഡുകൾ, കൊടി തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിലെ കോടതി നിർദേശം സ്വകാര്യ, പൊതു,

പച്ചക്കറിവിളവെടുപ്പ് നടത്തി

എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്;വെള്ളിമെഡൽ നേട്ടവുമായി ആൽഫിയ സാബു

നടവയൽ: തിരുവനന്തപുരത്ത് നടന്ന അറുപത്തിയേഴാമത് സംസ്ഥാനകളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജുനിയർ ഗേൾസ് ഹൈകിക്കിൽ ആൽഫിയ സാബുവിന് വെള്ളിമെഡൽ. നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കോയിക്കാട്ടിൽ സാബു അബ്രാഹാമി ന്റേയും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.