പനമരം : ഡിസംബർ 1 ലോക എയിഡ്സ് ദിനത്തിൽ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയിഡ്സ് രോഗത്തെ ഈ ഭൂമുഖത്തു നിന്ന് തൂത്തെറിയണമെന്ന ഉദ്ദേശ്യത്തോടെ പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചു. കേഡറ്റുകൾ തയാറായി കൊണ്ടുവന്ന പട്ടത്തിൽ എയിഡ്സ് ബാൻ്റ് ഒട്ടിച്ചു ആകാശത്തേക്ക് പറഞ്ഞി എയിഡ്സ് ഈ ലോകത്ത് നിന്ന് മാറേണ്ടത് മുഴുവൻ വ്യക്തികളുടെയും ആവശ്യമാണെന്നും സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയിഡ്സ് രോഗം സമൂഹത്തിനെ നശിപ്പിക്കുന്ന വിപത്താണെന്ന് കേഡറ്റുകൾ തിരിച്ചറിയണമെന്നും അതിനെതിരെ തങ്ങളാൽ കഴിയുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് വേണി ചെയ്യണമെന്നുമുള്ള ബോധം കേഡറ്റുകളിൽ എത്തിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം . ഇതിൻ്റെ പ്രവർത്ത ഉദ്ഘാടനം പനമരം സി എച്ച്സി ഹെൽത്ത് ഇൻസ്പക്ടർ രാജേഷ് കെ നിർവഹിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഹെഡ്മിസ്ട്രസ് ഷീജ ജയിസും പങ്കെടുത്തു.

ഇനി മുതല്‍ ഒരു മണി വരെയല്ല; സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി. രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു. ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടിയിട്ടുണ്ട്.







