പുതുശ്ശേരി: തൊണ്ടർനാട് പുതുശ്ശേരി ടൗണിൽ വെച്ച് ബൈക്ക് ഇടിച്ച്
വയോധികയ്ക്ക് സാരമായി പരിക്കേറ്റു. പുത്തൻ വീട്ടിൽ ദേവകി (65) നാണ് പരിക്കേറ്റത്. അലൂമിനിയപാത്ര വിൽപ്പനക്കാരനായ പാലക്കാട് സ്വദേശി രാജേഷെന്ന വ്യക്തി ബൈക്കിൽ പാത്രം കൊണ്ട് വരുന്നതി നിടെ റോഡ് മുറിച്ചുകടക്കുന്ന ദേവകിയെ തട്ടിവീഴ്ത്തുകയായിരു ന്നു.വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ ദേവകി കോ ഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെയായിരുന്നു അപകടം.

സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്‌സി വിതരണവും
സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ കണിയാരം ഫാദർ ജി. കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്‌സി വിതരണവും നടത്തി. സ്പോർട്സ് ക്ലബ് ഉദ്ഘാടനം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ







