തിരുവനന്തപുരം:
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ( പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ) താപനിലയിൽ വലിയ വ്യത്യാസമാണ് അനുഭവപ്പെട്ടത്. തലസ്ഥാനത്തടക്കം അസ്വാഭാവിക തണുപ്പായിരുന്നു. സോഷ്യൽ മീഡിയയിലടക്കം പലരും കേരളത്തിലെ ഈ തണുത്ത കാലാവസ്ഥ വിവരിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ പലർക്കും ഇതിന്‍റെ യഥാർത്ഥ കാരണം അറിയില്ലായിരുന്നു. ഇപ്പോഴിതാ കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം, തെക്കൻ കേരളത്തിൽ അനുഭവപ്പെട്ട അസ്വാഭാവിക തണുപ്പിന്‍റെ കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പ്രഭാവമാണ് കേരളത്തിൽ താപനിലയിൽ തെക്കൻ ജില്ലകളിൽ കാര്യമായ വ്യത്യാസമുണ്ടാക്കിയതെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചത്. തെക്കൻ കേരളത്തിൽ എകദേശം 9 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിലുണ്ടായ വ്യതാസത്തിന് കാരണം ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പ്രഭാവമാണെന്നും രാജീവൻ എരിക്കുളം വ്യക്തമാക്കി

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







