തിരുവനന്തപുരം:
ഇനി മുതല്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ടെലികോം വകുപ്പിന്റെ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കുന്നുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ആശങ്കകളും ചര്‍ച്ചകളും ശക്തമായിരിക്കുകയാണ്. വാട്‌സ്ആപ്പ് പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ സിംകാര്‍ഡ് നിര്‍ബന്ധമാണെന്ന ഉത്തരവിന് പിന്നാലെയാണ് സഞ്ചാര്‍ സാഥി ആപ്പുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങി വമ്പന്‍ കമ്പനികള്‍ക്കെല്ലാം ബാധകമാണ്. സൈബര്‍ സുരക്ഷയ്ക്കായാണ് ഇങ്ങനെയൊരു തീരുമാനം എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
നവംബര്‍ 28 ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇനി മാര്‍ക്കറ്റില്‍ ഇറങ്ങാന്‍ പോകുന്ന ഫോണുകളിലും നിര്‍മ്മിക്കാന്‍ പോകുന്ന ഫോണുകളിലും ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന ഫോണുകളിലും കേന്ദ്രസര്‍ക്കാരിന്റെ സഞ്ചാര്‍സാഥി ആപ്പ് (Sanchar Saathi) നിര്‍ബന്ധമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. നിലവില്‍ ഉപയോഗത്തിലിരിക്കുന്ന ഫോണുകളില്‍ അപ്‌ഡേഷനിലൂടെ ആപ്പ് എത്തുമെന്നും വ്യക്തമാക്കിയിരുന്നു. ഈ ആപ്പ് ഫോണില്‍ നിന്നും ഒഴിവാക്കാനാകില്ല എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇതിന് പിന്നാലെ അങ്ങനെയൊരു നിബന്ധനയില്ലെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ എത്തി.

പരമ്പര പിടിക്കാന്‍ ഇന്ത്യ, ജീവൻ നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്ക, രണ്ടാം ഏകദിനം ഇന്ന്, ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. റായ്പൂരിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പരയിലേറ്റ വമ്പൻ







