സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഇന്നലെ രണ്ടു നേരമായി കുറഞ്ഞസ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു. ഇന്ന് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി സ്വര്‍ണവിലയില്‍ ഏറ്റ കുറച്ചിലുകള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
ഫെഡറല്‍ റിസര്‍വ് ബാങ്ക് ഡിസംബര്‍ പത്തിന് യോഗം ചേര്‍ന്ന് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പിന്നീടങ്ങോട്ടും പലിശ നിരക്ക് കുറയ്ക്കല്‍ തുടര്‍ന്നേക്കുമെന്നാണ് പുതിയ വിവരം. ഇത് സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനോടൊപ്പം സ്വര്‍ണവില ഉയരാനും കാരണമാകും.
ഇന്നത്തെ നിരക്ക്
ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 95,280 രൂപയിലെത്തി. 11,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ നിരക്ക്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,745 രൂപയാണ് വില. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,993 രൂപയാണ് വില. വെള്ളിവില ഗ്രാമിന് 188 രൂപയിലെത്തി.

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. മുട്ടുവേദന, മുട്ടില്‍ നീര് മുട്ടുവേദന, മുട്ടില്‍ നീര്, സന്ധിവേദന തുടങ്ങിയവ യൂറിക്







