കൽപ്പറ്റ : സോഷ്യൽ പോലീസിങ്ങിനു കീഴിലുള്ള എസ് പി സി -ഹോപ്പ് പദ്ധതികളിലെ പൂർവ്വ വിദ്യാർത്ഥികൾക്കായുള്ള സംഗമം നടത്തി. കൽപ്പറ്റ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ അഡിഷണൽ എസ്. പി. എൻ ആർ ജയരാജ് നിർവഹിച്ചു. വയനാട് ജില്ല കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസിലിംഗ് സെല്ലിലെ ജില്ലാ കോഡിനേറ്റർ കെ.ബി സിമിൽ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. സോഷ്യൽ പോലീസിങ്ങ് ഡിവിഷനിലെ വിവിധ പദ്ധതികളെക്കുറിച്ച് കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജയപ്രകാശ് ക്‌ളാസ്സെടുത്തു. ഡി സി ആർ സി കൗൺസിലേഴ്‌സ് നയിച്ച ആക്ടിവിറ്റി ക്ലാസും, ഫയർ ആൻഡ് റെസ്ക്യു ടീമിന്റെ നേതൃത്വത്തിൽ ബേസിക്ക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് ക്ലാസും നടന്നു. അസി. നോഡൽ ഓഫിസർ കെ മോഹൻദാസ്, പ്രൊജക്റ്റ് അസിസ്റ്റന്റ് ദീപ, സിവിൽ പോലീസ് ഓഫീസർ ലല്ലു തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

രാഹുലിന്‍റെ അറസ്റ്റ് ഉടനില്ല, പതിനൊന്നാം ദിനവും ഒളിവിൽ; തുടർനീക്കം യുവതിയുടെ മൊഴിയെടുത്ത ശേഷം
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പതിനൊന്നം ദിനവും ഒളിവിൽ തുടരുന്നു. ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർനടപടികൾ.







