മലവയൽ യൂണിറ്റിലെ ബാലജ്യോതി സംഗമവും,ലോക പുരുഷ ദിനാചരണവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സുനീറ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.പുരുഷന്മാരെ ഷാളണിയിച്ച് ആദരിച്ചു.കുട്ടികൾക്ക് ദീപ്തി ദിൽജിത്ത് ക്ലാസെടുത്തു.ശീതകാല പച്ചക്കറി തൈകൾ വിതരണം ചെയ്തു.അൽഫോൻസ ജോസ്,വിനി ബാലൻ,ദിവ്യ പ്രകാശൻ എന്നിവർ സംസാരിച്ചു.ജില്ലാ ശാസ്ത്രോൽ സവത്തിൽ മികവ് തെളിയിച്ച കുട്ടികളെ മെമെന്റോ നൽകി ആദരിച്ചു.പായസ വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു







