കാൽ വിരലുകളിലെ രോമങ്ങൾ നിങ്ങളുടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കാൽ വിരലുകളിൽ കാണപ്പെടുന്ന രോമത്തിന്റെ അളവ് കൂടുതലാണെങ്കിൽ അത് ആരോഗ്യമുള്ള രക്തകുഴലിന്റെ അടയാളമാണ്. ഹൃദയത്തിന്റെയും ഒരു വ്യക്തിയുടെ ശരീരത്തിന്റെയും ആരോഗ്യമായി ഇത് എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുകയാണ് ഡോ ശ്രദ്ധേയ് കത്തിയാർ.
മുടിയിഴകൾ ആരോഗ്യത്തോടെയിരിക്കാൻ സ്ഥിരമായ രക്തയോട്ടമുണ്ടാകണം. ശരീരത്തിലെ രക്തയോട്ടം തടസമില്ലാതെ നടക്കുന്നതിന്റെ ലക്ഷണമാണ് കാൽവിരലുകളിലെ രോമങ്ങൾ. ഇൻസുലിൻ പ്രതിരോധമുണ്ടായാൽ അത് രക്തകുഴലുകൾ നശിക്കാൻ കാരണമാകും ഇത് രക്തയോട്ടത്തെ ബാധിക്കും. രക്തയോട്ടം കുറഞ്ഞാൽ കാൽ വിരലുകളിലെ രോമവും അപ്രത്യക്ഷമാകും. അതിനാൽ ഈ രോമങ്ങൾ പ്രമേഹമുള്ളവരിലും ധമനികളുമായി ബന്ധപ്പെട്ട പ്രശ്‌നമുള്ളവരിലും കുറവാകാനാണ് സാധ്യത.

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്
മാനന്തവാടി: ഏഴാംതരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്കൂളിനെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകി. ആത്മഹത്യ ചെയ്‌ത പീച്ചംകോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയത്.







