വെണ്ണിയോട്:കോട്ടത്തറ പഞ്ചായത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.കോട്ടത്തറ പഞ്ചായത്തിൽ യു ഡി എഫ് ഭരണസമിതി ഇരുനൂറിലധികം റോഡുകളാണ് ഗതാഗത യോഗ്യമാക്കിയത് എം എൽ എ ഫണ്ട്, എം പി ഫണ്ട് എന്നിവ കോട്ടത്തറയിൽ എത്തിച്ചതും സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തി മൂന്ന് ഷെൽട്ടർ ഹോമുകൾ,വാളലിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിന് രണ്ടരക്കോടിയിലധികവും രൂപ കൊണ്ടുവന്നു, ചെക്ക്ഡാം പൂർത്തിയാക്കി ,ആർച്ചറി അക്കാദമി വിദ്യാഭ്യാസ മേഖല, കാർഷിക മേഖല, ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഓഡിറ്റോറിയം ,വെണ്ണിയോട് പടിഞ്ഞാറത്തറ റോഡ്, പാത്തിക്കൽ കടവ്- വെണ്ണിയോട് റോഡ് നവീകരണം, കല്ലട്ടിപാലം,862 പുതിയ കുടിവെള്ള കണക്ഷനുകൾ,490 വീടുകൾ തുടങ്ങിയവ പ്രാവർത്തികമാക്കിയ കോടിക്കണക്കിന് രൂപയുടെ വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്നും പള്ളിക്കുന്ന് വെണ്ണിയോട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ജനങ്ങളുടെയും എം എൽ എ യുടേയും ജില്ലാ ഗ്രാമ പഞ്ചായത്തുകളുടെയും യു ഡി എഫിൻ്റെയും ആവശ്യം സംസ്ഥാന പൊതുമരത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്അവഗണിച്ചതിലും ജനങ്ങൾ പ്രതിഷേധത്തിലാണ് കുറുമ്പാലക്കോട്ട ടൂറിസം പദ്ധതി സർക്കാർ അവഗണിക്കുകയാണ് ചെയ്തത്. മരവയൽ സ്റ്റേഡിയം നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് സ്പോർട്സ് വകുപ്പ് മന്ത്രിയെ പ്രസ്തുത സ്ഥലത്തെത്തിച്ച് നിവേദനം നൽകിയിട്ടും അവഗണിക്കുകയാണ് ചെയ്തത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വികസനം മുടക്കികളെ ജനം പരാജയപ്പെടുത്തുമെന്നും യു ഡി എഫ് പറഞ്ഞു. പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഡി എഫ് പ്രകടനപത്രിക പുറത്തിറക്കിയതായും നേതാക്കൾ പറഞ്ഞു. ചെയർമാൻ അബ്ദുള്ള വൈപ്പടി ,കൺവീനർ സുരേഷ് ബാബു വാളൽ, സി സി തങ്കച്ചൻ ,പി സി അബ്ദുള്ള, പി പി റെനീഷ്,മാണി ഫ്രാൻസിസ്, പി എൽ ജോസ്, വി സി അബൂബക്കർ ,ബേബി പുന്നക്കൽ,സി കെ ഇബ്രാഹിം, എം സി മോയിൻ, വിനോജ് പി.ഇ എന്നിവർ സംസാരിച്ചു.

രാഹുലിന്‍റെ അറസ്റ്റ് ഉടനില്ല, പതിനൊന്നാം ദിനവും ഒളിവിൽ; തുടർനീക്കം യുവതിയുടെ മൊഴിയെടുത്ത ശേഷം
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പതിനൊന്നം ദിനവും ഒളിവിൽ തുടരുന്നു. ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർനടപടികൾ.







