സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരി ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം ഹൈസ്കൂൾ എച്ച് എം ഫോറം സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രൈമറി എച്ച് എം ഫോറം ട്രഷറർ ബിജു എം.ടി അധ്യക്ഷത വഹിച്ചു.വേലിയബം ജി വി എച്ച് എസ് എസ്സിലെ ബിന്ദു, പഴൂർ സെൻ്റ് ആൻ്റണീസ് യു പി സ്കൂളിലെ മോളി, ബീനാച്ചി ജി.എച്ച് എസ്സിലെ സുൽഫത്ത് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ ന്യൂൺ മീൽ ഓഫീസർ ഷാജി.വി .കെ, കൈപ്പഞ്ചേരി ജിഎൽ പ്പിഎസ്സിലെ പ്രധാനധ്യാപകൻ ജോസ് എന്നിവർ സംസാരിച്ചു.
ഒന്ന് രണ്ട് സ്ഥാനക്കാർ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.

ലോക ഭിന്നശേഷിദിനത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. വിദ്യാലയത്തിൽ പഠിക്കുന്ന 11 വിഭിന്നശേഷി വിദ്യാർഥികളെ അസംബ്ലിയിൽ ആദരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർസ്റ്റെബിൻ സെബാസ്റ്റ്യൻ ഭിന്നശേഷി ദിന







