ലോക ഭിന്നശേഷിദിനത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു.

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്
തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. വിദ്യാലയത്തിൽ പഠിക്കുന്ന 11 വിഭിന്നശേഷി വിദ്യാർഥികളെ അസംബ്ലിയിൽ ആദരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർസ്റ്റെബിൻ സെബാസ്റ്റ്യൻ ഭിന്നശേഷി ദിന സന്ദേശം നൽകി. പ്രധാന അധ്യാപിക ഉഷ കുനിയിൽ, സീനിയർ അസിസ്റ്റന്റ് മറിയം മഹമൂദ്, സി പി ഓ കെ. വി രാജേന്ദ്രൻ, എസിപിഒ ബിന്ദു വർഗീസ് എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. എസ്പിസി കമ്മ്യൂണിറ്റി പ്രോജക്ട് ആയ ഫ്രണ്ട്സ് അറ്റ് ഹോം എന്ന പദ്ധതിയുടെ ഭാഗമായി 6 ഭിന്നശേഷി വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് അവരെ ആദരിച്ചു. വിദ്യാലയത്തിലെ സീനിയർ എസ് പി സി കേഡറ്റ്സുകൾ പിണങ്ങോട് സ്ഥിതി ചെയ്യുന്ന ഭിന്നശേഷി സ്ഥാപനമായ സഹാറ ഭാരത് ഫൗണ്ടേഷൻ സന്ദർശിച്ചു. 150 ഓളം ഭിന്നശേഷി ആളുകൾ താമസിക്കുന്ന സ്ഥാപനത്തിൽ അവരോടൊപ്പം നമ്മുടെ കേഡറ്റുകൾ അനുഭവങ്ങൾ പങ്കുവെക്കുകയും അവിടെ നടന്ന പ്രത്യേക ചടങ്ങിൽ പങ്കുകൊള്ളുകയും ചെയ്തു. പിണങ്ങോട് സഹാറാ ഭാരത് ഫൗണ്ടേഷനിൽ ഭിന്നശേഷി ആളുകളെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യ അതിഥിയായി ചടങ്ങ് ഉദ്ഘാടനം ചെയ്തത് ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയും ഇന്റർനാഷണൽ പാര ഒളിമ്പിക്സ് നീന്തൽക്കാരനുമായ മുഹമ്മദ് ആസിം വെള്ളിമന ആയിരുന്നു. എസ്പിസി കേഡറ്റ്സുകൾ കലാപരിപാടികൾ അവതരിപ്പിക്കുകയും മുഹമ്മദ് അസിനോടൊപ്പം അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. എസ്എംസി ചെയർമാൻ വി .മുസ്തഫ, പ്രധാന അധ്യാപിക ഉഷാകുനിയിൽ, സിപിഒ. കെ .വി രാജേന്ദ്രൻ, എസിപിഒ ബിന്ദു വർഗീസ്, സ്കൂൾ കൗൺസിലർ സീന സെബാസ്റ്റ്യൻ,ഡെൽസി, ചാക്കോ .കെ .ഡി സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്റ്റെബിൻ സെബാസ്റ്റ്യൻ എന്നിവർ കേഡറ്റ്സുകളെ അനുഗമിച്ചു .

സ്വര്‍ണത്തില്‍ വീണ്ടും ഇടിവ്; ഇന്ന് രാവിലെ പവന് ₹2,160 താഴ്ന്നു; വെള്ളിയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്ന് (2026 മാർച്ച്‌ 24) രാവിലെ സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി.22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയായി. ആനുപാതികമായി 22

വിശ്വാസത്തെ വെല്ലുവിളിക്കുന്ന പരീക്ഷാ തീയതികൾ പുനഃക്രമീകരിക്കണം: കെ.സി.വൈ.എം

മാനന്തവാടി: 2026-ലെ ഈസ്റ്റർ ദിനത്തിൽ ദേശീയ പ്രവേശന പരീക്ഷകൾ നിശ്ചയിച്ചതിൽ കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി ശക്തമായ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തുടനീളം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ജെ.ഇ.ഇ പോലുള്ള പ്രധാന പരീക്ഷകളുടെ സമയക്രമം നിശ്ചയിക്കുമ്പോൾ,

കേരളം പിടിക്കാനുറച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധിയെത്തും

യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കേരളത്തിലെത്തും. 25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം സജ്ജം

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍

എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ

‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’; പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.