നടിയെ ആക്രമിച്ച കേസിൽ വിചാരണയിലെ സുപ്രധാന വിവരങ്ങൾ പുറത്ത്. നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നതായും 2017 ജനുവരി 3 ന് ഗോവയിൽ കൃത്യം നടത്താനായിരുന്നു പദ്ധതിയെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. നടി നായികയായ സിനിമ ചിത്രീകരിച്ചത് ഗോവയിലായിരുന്നു. ജനുവരി മൂന്നിന് നടിയെ എയർപോർട്ടിൽ നിന്ന് കൂട്ടിയത് പൾസർ സുനിയായിരുന്നു. തുടർന്നുളള ദിവസങ്ങളിലും ഇയാൾ നടിയുടെ ഡ്രൈവറായിരുന്നു. ബലാത്സംഗം ചെയ്യാൻ വാഹനം തേടി ജനുവരി മൂന്നിന് സുനിൽ സെന്തിൽ കുമാർ എന്നയാളെ വിളിച്ചതായുള്ള വിവരങ്ങളും വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ വിധി വരാനിരിക്കെയാണ് വിചാരണയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

സ്വര്‍ണത്തില്‍ വീണ്ടും ഇടിവ്; ഇന്ന് രാവിലെ പവന് ₹2,160 താഴ്ന്നു; വെള്ളിയില്‍ വര്‍ധന
സംസ്ഥാനത്ത് സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്ന് (2026 മാർച്ച് 24) രാവിലെ സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി.22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയായി. ആനുപാതികമായി 22







