സുൽത്താൻബത്തേരി :
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സുൽത്താൻബത്തേരി ചെതലയം പുകലമാളം തൈത്തൊടി വീട്ടിൽ പരേതനായ അബ്ദുള്ളയുടെ മകൻ അബ്ദുൽ മുത്തലിബാണ് (33)മരിച്ചത്.
ഇന്നലെ രാത്രി 8:40 ഓടെയാണ് ദേശീയപാതയിൽ തിരുനെല്ലിക്ക് സമീപം അപകടം ഉണ്ടായത്.
തിരുനെല്ലി പെട്രോൾ പമ്പിൽ നിന്നും ഇന്ധനം അടിച്ച ശേഷം അബ്ദുൽ മുത്തലിബ് ബൈക്കുമായി റോഡിലേക്ക് കയറുമ്പോൾ എതിർ ദിശയിൽ നിന്ന് വന്ന കാർ ഇടിക്കുയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻതന്നെ സുൽത്താൻബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .അബ്ദുൽ മുത്തലിബ് അവിവാഹിതനാണ്, മാതാവ്: സുഹറ സഹോദരങ്ങൾ :അബ്ദുൽ നാസർ, അബ്ദുൽസലാം ,മുഹ്സിന

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
സുൽത്താൻബത്തേരി : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സുൽത്താൻബത്തേരി ചെതലയം പുകലമാളം തൈത്തൊടി വീട്ടിൽ പരേതനായ അബ്ദുള്ളയുടെ മകൻ അബ്ദുൽ മുത്തലിബാണ് (33)മരിച്ചത്. ഇന്നലെ രാത്രി 8:40 ഓടെയാണ് ദേശീയപാതയിൽ







