കല്‍പ്പറ്റ: യു ഡി എഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്ന് പ്രിയങ്കാഗാന്ധി എം പി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നുവെന്നും, തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും എന്റെ അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാനും, അവരുടെ ശബ്ദങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാനും, സത്യസന്ധവും, കാരുണ്യപൂര്‍ണവും, ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവര്‍ത്തിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തവും ഹൃദയംഗമവുമാണെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി ഒരു രാഷ്ട്രീയ ഫലത്തേക്കാള്‍ കൂടുതലാണെന്നും, തങ്ങളുടെ പോരാട്ടങ്ങള്‍ മനസിലാക്കുകയും ആത്മാര്‍ഥതയോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിനായുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

യുഡിഎഫ് തരംഗത്തില്‍ വിറച്ച് കണ്ണൂരിലെ ചെങ്കോട്ടകളും: ആകെ ഒന്ന് ഉലഞ്ഞു, വിയർത്തു; പിടിച്ച് നിന്ന് എല്‍ഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തില്‍ ആടിയുലഞ്ഞ് ചെങ്കോട്ടകളും. ഇടതുകോട്ടയായ കണ്ണൂരിലും വലിയ വിളളലുണ്ടായി. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു എല്‍ഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ്







