കൊളസ്‌ട്രോള്‍ ഏറ്റവുമധികം ബാധിക്കുന്നത് മെലിഞ്ഞിരിക്കുന്നവരെ; എന്തുകൊണ്ടാണെന്നറിയാമോ

കൊളസ്‌ട്രോള്‍ എന്ന് കേള്‍ക്കുമ്പോള്‍ സാധാരണയായി പലരും ചിന്തിക്കുന്നത് അത് വണ്ണമുള്ള ആളുകള്‍ക്ക് ഉണ്ടാകുന്ന രോഗമാണെന്നാണ്. എന്നാല്‍ കൊളസ്‌ട്രോള്‍ എല്ലാ ശരീരപ്രകൃതിയിലുമുള്ള ആളുകളെ ബാധിക്കുന്നുണ്ട്. അതില്‍ കൊളസ്‌ട്രോള്‍ ഏറ്റവുമധികം ബാധിക്കുന്നത് മെലിഞ്ഞിരിക്കുന്ന ആളുകളെയാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
മെലിഞ്ഞിരിക്കുന്നവരില്‍ കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് എങ്ങനെ

ശരീരം ഭക്ഷണത്തില്‍ നിന്ന് കൊളസ്‌ട്രോള്‍ വലിച്ചെടുക്കുന്നു. എങ്കിലും കൂടുതലായും കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കുന്നത് കരളാണ്. കരളിലെ ഈ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതാകട്ടെ ജീനുകളും. ചില മെലിഞ്ഞ ആളുകളുടെ ശരീരത്തില്‍ ജനനം മുതല്‍ തന്നെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ പുറന്തള്ളപ്പെടും. ഈ കൊളസ്‌ട്രോള്‍ അവരുടെ ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇസഡ് . വെയ്‌സിയെപ്പോലുള്ള ഗവേഷകര്‍ ഇക്കാര്യത്തെക്കുറിച്ച് പറയുന്നുണ്ട്. ആരോഗ്യമുളള ശരീരമുളളവരില്‍പോലും എഫ്എച്ച് ജീനിന്റെ മ്യൂട്ടേഷനുകള്‍ 15 മടങ്ങ് കൂടുതല്‍ കാണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

പാരമ്പര്യമായുള്ള ഹൈപ്പര്‍കൊളസ്‌ട്രോളിമ

സിഡിസി റിപ്പോര്‍ട്ടുകളും ഫാമിലി ഹാര്‍ട്ട് ഫൗണ്ടേഷന്റെ സ്ഥിതിവിവരക്കണക്കുകളും അനുസരിച്ച് ലോകമെമ്പാടുമായി ഏകദേശം 200 മുതല്‍ 250 വരെ ആളുകളില്‍ ഒരാള്‍ക്ക് FH (Familial hypercholesterolemia) ബാധിക്കുന്നു. LDLR, APOB അല്ലെങ്കില്‍ PCSK9 പോലുള്ള പ്രശ്നകരമായ ജീനുകള്‍ രക്തത്തില്‍ നിന്ന് കൊളസ്‌ട്രോള്‍ നീക്കം ചെയ്യുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. മെലിഞ്ഞവരിലും അല്ലാത്തവരിലും ഈ അവസ്ഥ 50 വയസുകഴിയുമ്പോഴുളള ഹൃദയാഘാതം ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് മയോക്ലിനിക്കിന്റെ റിപ്പോര്‍ട്ടിലുണ്ട്. FH ഉള്ള കുട്ടികളില്‍ നേരത്തെതന്നെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലെവല്‍ കാണിച്ചേക്കാം.
cholesterol thin people
LDL കൊളസ്‌ട്രോള്‍, AHDL കൊളസ്‌ട്രോള്‍, ട്രൈ ഗ്ലിസറൈഡുകള്‍

കൊളസ്‌ട്രോള്‍ ധമനികളുടെ ഭിത്തികളിലേക്ക് നേരിട്ട് ഇറക്കിവിടുന്ന ട്രക്കുകള്‍ പോലെയാണ് LDL കൊളസ്‌ട്രോള്‍ പ്രവര്‍ത്തിക്കുന്നത്. 150 mg/ dl ല്‍ കൂടുതലുള്ള ട്രൈഗ്ലിസറൈഡുകള്‍(നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുള്ള കൊഴുപ്പുകളാണ് ട്രൈഗ്ലിസറൈഡുകള്‍ ) കുറഞ്ഞ HDL കൊളസ്‌ട്രോളിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അപകടസാധ്യത വര്‍ധിക്കുന്നു. ഇവ ഇന്‍സുലിന്‍ തകരാറുകളിലേക്കും ധമനികളില്‍ അസ്ഥിരമായ പ്ലാക്കുകള്‍ രൂപപ്പെടാനും കാരണമാകും. ഇത് മെലിഞ്ഞ ശരീരമുളളവരില്‍ വലിയ അപകടത്തിന് കാരണമാകുന്നു. കൊളസ്‌ട്രോള്‍ ലവല്‍ 200mg/ dl ല്‍ താഴെ നിലനിര്‍ത്തുന്നതാണ് ഫലപ്രദം. പഞ്ചസാര ഒഴിവാക്കുക പോലെയുള്ള ഭക്ഷണക്രമങ്ങളിലൂടെ ഇവ സന്തുലിതമാക്കാന്‍ ഒരു പരിധിവരെ സാധിക്കും

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.