വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപിന്റെ നേതൃത്വത്തില്‍ മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. തൊഴില്‍ മേളയില്‍ അമ്പതിലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുള്ള നാല് സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു. അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളില്‍ തൊഴില്‍ മേള സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
കൽപ്പറ്റ: പ്രസിദ്ധ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ്റെ ആകസ്മിക നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സിനിമയിലൂടെ സ്വതസിദ്ധമായ ശൈലിയിൽ അവതരണം







