കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര: ജനുവരി അഞ്ചിന് കൽപ്പറ്റയിൽ

കൽപറ്റ : കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയത്രക്ക് ജനു.5 ന് തിങ്കളാഴ്ച കൽപ്പറ്റയിൽ സ്വീകരണം നൽകും.കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ
മുസ്ലിയാരാണ് യാത്ര നായകൻ. സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ഉപനായകരാണ്.
മനുഷ്യർകൊപ്പം എന്നതാണ് ഇത്തവണ കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്.
തിങ്കളാഴ്ച രാവിലെ 9മണിക്ക് ലക്കിടിയിൽ കേരളായാത്രാ സംഘത്തെ ജില്ലയിലെ സുന്നീനേതാക്കളും സെൻ്റിനറി ഗാർഡും ചേർന്ന് സ്വീകരിക്കും.രാവിലെ 11 മണിക്ക് ക്രിസ്റ്റൽ ഇൻ ഓഡിറ്റോറിയത്തിൽ സ്‌നേഹവിരുന്ന് നടക്കും.രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.വൈകുന്നേരം 4 മണിക്ക് നഗരസഭക്ക് സമീപത്ത്ന്നിന്ന് കേരളയാത്ര നേതാക്കളെ സമ്മേളന നഗരിയിലേക്ക് ആനയിക്കും.ജില്ലാ നേതാക്കൾ നയിക്കുന്ന റാലിക്ക് കെ. ഒ അഹ്‌മദ്കുട്ടി ബാഖവി,എസ്.ശറഫുദ്ധീൻ,നിസാർ സഖാഫി കുപ്പാടിത്തറ,കെ. എസ് മുഹമ്മദ് സഖാഫി,കെ.കെ. മുഹമ്മദലി ഫൈസി,ബശീർ സഅദി,സി ടി ലത്വീഫ്,നാസർ മുസ്‌ലിയാർ ഊട്ടി,റംശാദ് ബുഖാരി,സലാം മുസ്‌ലിയാർ,ഹാരിസ് ഇർഫാനി, ബശീർ കുഴിനിലം തുടങ്ങിയവർ നേതൃത്വം നൽകും.313അംഗ സെൻ്റിനറി ഗാർഡിൻ്റെ പരേഡും നടക്കും.
കൽപ്പറ്റ ട്രാഫിക് ജംഗ്ഷന് സമീപം പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ നഗരിയിലാണ് സമ്മേളനം.
പൊതു സമ്മേളനത്തിൽ പി ഹസൻമുസ്‌ലിയാർ അദ്ധ്യക്ഷത വഹിക്കും.മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും.യാത്രാ നായകൻ കാന്തപുരം എ പി അബൂബക്കർ
മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി ,ടി.സിദ്ദിഖ് എം.എൽ എ,നഗരസഭ ചെയർമാൻ വിശ്വനാഥൻ,
കെ.റഫീഖ്,അഡ്വ.ടി.ജെ ഐസക്,കെ. കെ.അഹ്‌മദ് ഹാജി,ഇ.ജെ ബാബു തുടങ്ങിയവർ സംബന്ധിക്കും.

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ
1-കെ . ഒ അഹ്‌മദ് കുട്ടി ബാഖവി
(പ്രസിഡൻ്റ് കേരള മുസ്‌ലിം ജമാഅത്ത്,വയനാട് ജില്ല)
2-എസ്.ശറഫുദ്ദീൻ
(ജനറൽ സെക്രട്ടറി,കേരള മുസ്‌ലിം ജമാഅത്ത്,വയനാട് ജില്ല)
3-കെ. കെ.മുഹമ്മദലി ഫൈസി
(വർക്കിംഗ് ചെയർമാൻ,കേരള യാത്ര സംഘാടക സമിതി)
4- കെ. എസ് മുഹമ്മദ് സഖാഫി
(കൺവീനർ,കേരള യാത്ര സംഘാടക സമിതി)
5-എം.കെ.എഫ് ആബിദ്
(കോഡിനേറ്റർ ,മീഡിയ)

എസ്. ശറഫുദ്ദീൻ
9744499226
എം .കെ എഫ് ആബിദ്
9605001715

ഇനി മുതല്‍ ഒരു മണി വരെയല്ല; സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി. രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു. ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടിയിട്ടുണ്ട്.

ബിസിസിഐ നല്‍കിയ പാരിതോഷികം വീതിച്ചെടുക്കും; സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഭിക്കുക ആറ് കോടി

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു ബിസിസിഐ. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ

മേപ്പാടി ശ്രീ മാരിയമ്മൻ ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗങ്ങൾ ചുമതലയേറ്റു.

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.ജിതേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചുമതലയേറ്റു. ചെയർപെഴ്സൺ അഡ്വ ബബിത.ജി, കെ.ടി ബാലകൃഷ്ണൻ , സി.സഹദേവൻ, പി.വി.രാമചന്ദ്രൻ , ഗീരിഷ് എന്നിവർ സംസാരിച്ചു. Facebook Twitter WhatsApp

അമ്മമാർക്ക് ശ്രേയസിന്റെ സ്നേഹാദരം.

ചീരാൽ യൂണിറ്റിലെ ശാന്തി പുരുഷ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സപ്തതിയുടെ നിറവിലെത്തിയ സംഘ അംഗങ്ങളുടെ അമ്മമാരെ ആദരിച്ചു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ

ദർഘാസ് ക്ഷണിച്ചു.

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാന്റീൻ ആരംഭിക്കാൻ താത്പര്യമുള്ള വ്യക്തികൾ/ കുടുംബശ്രീ യൂണിറ്റുകൾ/ സ്ഥാപനങ്ങൾ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് 17 ന് ഉച്ചയ്ക്ക് ഒന്നിനകം ലഭിക്കണം. ഫോൺ- 04936 270604, 7736919799 Facebook

എവിടെയെങ്കിലും ഒന്ന് ഉറച്ച് നില്‍ക്കെന്‍റെ പൊന്നേ; ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുദ്ധം, യുഎസിന്റെ വെനസ്വേലയ്‌ക്കെതിരിയുളള നടപടി ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിച്ചിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന ഇറാന്‍-ഇസ്രയേല്‍ , യുഎസ് യുദ്ധം സ്വര്‍ണവിലയെ സ്വാധീനിച്ചത് മറ്റൊരു വിധത്തിലാണ്. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ സ്വര്‍ണത്തിന്റെയും വെളളിയുടെയും വില

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.