വിവിധ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വിവിധ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അമ്പുകുത്തി 19 കൃഷ്ണപുരം റോഡ് റീ ടാറിംഗ്, പണയമ്പം നായ്ക്ക കോളനി റോഡ് കല്‍വര്‍ട്ട് നിര്‍മ്മാണം, ഒള്ളോത്താഴത്ത് കവല ചക്കാലക്കുന്നേല്‍ കവല റോഡ് റീ ടാറിംഗ്, ചിറ്റൂര്‍ അരിമാനി റോഡ് റീ ടാറിംഗ് എന്നീ പ്രവൃത്തികള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും നരിക്കുണ്ട് പായിക്കൊല്ലി റോഡ് റീ ടാറിംഗ് – 15 ലക്ഷം, ട്രാന്‍സ്‌ഫോര്‍മര്‍ കവല- വെട്ടിക്കവല റോഡ് റീ ടാറിംഗ് – 16 ലക്ഷം, കാട്ടാംകോട്ടില്‍ കവല- വെട്ടിക്കവല റോഡ് റീ ടാറിംഗ് 12 ലക്ഷം, പാപ്ലശ്ശേരി- മാടപ്പള്ളിക്കുന്ന് റോഡ് ടാറിംഗ് – 25 ലക്ഷവും അനുവദിച്ചു. ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തൃശ്ശിലേരിയിലെ വയനാട് ഹാന്‍ഡ്‌ലൂം ആന്റ് പവര്‍ലൂം മള്‍ട്ടി പര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ഒരു ലക്ഷവും വാരാമ്പറ്റ ഗവ.ഹൈസ്‌ക്കൂളിന് സ്‌കൂള്‍ ബസ് വാങ്ങുന്നതിന് 17 ലക്ഷം രൂപയും അനുവദിച്ചു.

ക്ഷേമനിധി കുടിശ്ശിക അടയ്ക്കാന്‍ അവസരം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 2018 ജനുവരി മുതലുള്ള കുടിശ്ശിക തുക അടയ്ക്കാന്‍ അവസരം. ഒന്‍പത് ശതമാനം പലിശയോടെ ഒക്ടോബര്‍ 31 വരെ തുക അടയ്ക്കാം. കുടിശ്ശികയുള്ള എല്ലാ തൊഴിലാളികളും

ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദവും സര്‍ക്കാര്‍, എന്‍ജിഒ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച നിയമപരമായ കാര്യങ്ങളില്‍

വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം:മന്ത്രി ഒ.ആര്‍ കേളു.

എല്ലാ വിദ്യാലങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വൈവിധ്യമായ മേഖലകളില്‍ ഒരുപോലെ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്ലോടി സെന്റ് ജോസഫ്് യു.പി സ്‌കൂളില്‍ മന്ത്രിയുടെ പ്രത്യേക വികസന ഫണ്ടില്‍

“ഡ്രീം വൈബ്സ്” ബാലസഭ കുട്ടികളുടെ സമഗ്രവികസന പദ്ധതിരേഖ പ്രകാശനം നടത്തി

വെങ്ങപ്പള്ളി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ‘നാടിന്റെ വികസന പദ്ധതിക്ക് കുട്ടികളും പങ്കാളികളാകുന്നു’ എന്ന പ്രമേയത്തിൽ കുട്ടികൾ തയ്യാറാക്കിയ വികസന പദ്ധതികൾ വാർഡതലത്തിൽ ക്രോഡീകരിച്ച് തയ്യാറാക്കിയ സമഗ്രവികസന പദ്ധതിരേഖ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ട്. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

വീണ്ടും ലക്ഷം ലക്ഷ്യം കണ്ട് സ്വര്‍ണവില; ഇന്ന് കുത്തനെ കയറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവില ഇടിയുന്നത് കണ്ട് ആശ്വസിച്ചവരുടെ മുന്നിലേക്ക് വീണ്ടും ഇടിത്തീ ആയാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. 1520 രൂപ വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.