മാനന്തവാടി: കൈതക്കൽ ഡിപ്പോയ്ക്ക് സമീപം വെച്ച് നടന്ന ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. വള്ളിയൂർക്കാവിൽ വാടകയ്ക്ക് താമസിച്ചു വരുന്ന സ്നേഹഭവൻ രഞ്ജിത്ത് (48) നാണ് മരിച്ചത്. കൈതക്കൽ ഡിപ്പോയ്ക്ക് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. ടോറസ് ലോറിയെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്ത് വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ലോറിയുടെ ടയറിനടിയിൽ കുടുങ്ങി അരയ്ക്ക് താഴെ ഗുരുതര പരിക്കേൽക്കുകയായിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രസീതയാണ് ഭാര്യ. മക്കൾ: അമൃത അമൽജിത്ത്, അഭിജിത്ത്. മരുമക്കൾ: ഷിനോജ്. അമയ,

ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍
ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. പെട്ടെന്നുള്ള മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഹൃദയാഘാതത്തെ തിരിച്ചറിയാതെ പോകുന്നതിന് കാരണം അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന്







