സുല്‍ത്താന്‍ബത്തേരി: നവലോക സൃഷ്ടിക്കായി ലെന്‍സ്‌ഫെഡ്
മുന്നിട്ടിറങ്ങണമെന്ന് മന്ത്രി ഒ ആര്‍. കേളു. ലെന്‍സ്‌ഫെഡ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലെന്‍സ്‌ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡന്റ് അറക്കല്‍ ഹാരിസ് പതാക ഉയര്‍ത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു
കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വയനാടിനു വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും , ഹൈറിസ്‌ക്ക് ബില്‍ഡിങ്ങിന് പ്രാധാന്യം കൊടുക്കണമെന്നും പഞ്ചായത്ത് മുനിസിപ്പാലിറ്റി എന്നീ തരം തിരിച്ചുള്ള കെട്ടിട നിര്‍മ്മാണത്തിലെ ഉയരത്തിലുള്ള നിയന്ത്രണം ഒഴിവാക്കണമെന്നും ജില്ലാ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് സി.എസ് വിനോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സലീന്‍ കുമാര്‍, എ.സി. മധുസുധനന്‍ , സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ കെ. സുരേന്ദ്രന്‍ , ഇ.പി. ഉണ്ണികൃഷ്ണന്‍ , സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ മംഗലശ്ശേരി നൗഷാദ്, ജില്ലാ സ്റ്റാറ്റിയൂട്ടറി അംഗം ബെഞ്ചമിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു ജില്ലാ ട്രഷറര്‍ ടി. രാമകൃഷ്ണന്‍ സമ്മേളനത്തിന് നന്ദിയര്‍പ്പിച്ചു

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി







