നടവയൽ: ചീങ്ങോട് യാതദ്ദേവൂസിന്റെ നാമത്തിലുള്ള കപ്പേളയിൽ തിരുനാളിന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. ഗർവ്വാസീസ് മറ്റം കൊടി ഉയർത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാല 5 മണിക്ക് വി.കുർബാന, നൊവേന,എന്നിവ നടക്കും.
പ്രധാന തിരുന്നാൾ ദിനമായ 26 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന തിരുന്നാൾ കുർബാനക്ക് ഫാ.ജോജോ ചങ്ങനാം തുണ്ടത്തിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് ചീങ്ങോട് ഗ്രോട്ടയിലേക്ക് പ്രദക്ഷിണം, കപ്പേളയിൽ ആശീർവ്വാദം,നേർച്ച ഭക്ഷണം, 9 മണിക്ക് കൊടിക്കും.

ഡിഗ്രി പഠന പദ്ധതി; പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു.
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഡിഗ്രി പഠന പദ്ധതിയുടെ ഭാഗമായി പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.







