തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പ് ആരോഗ്യ മേഖലയെയും തദ്ദേശ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സംഘടിപ്പിച്ച ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആസ്പിരേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ ശില്‍പശാലയിയില്‍ അവലോകനം ചെയ്തു.

ആരോഗ്യ മേഖലയ്ക്കായി തയ്യാറാക്കുന്ന പദ്ധതികളില്‍ ശ്രദ്ധിക്കേണ്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി അധ്യക്ഷയായ പരിപാടിയില്‍ ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ശ്രീജിത്ത്, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദ്, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പി.എസ് സുഷമ എന്നിവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ആരോഗ്യ-ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

കണ്ടക്ടര്‍ ഒഴിവിലേക്ക് രജിസ്റ്റര്‍ ചെയ്യണം

കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ ഒഴിവിലേക്ക് പരിഗണിക്കാന്‍ പ്ലസ്ടു, വാലിഡ് കണ്ടക്ടര്‍ ലൈസന്‍സുള്ള 25-50 നുമിടയില്‍ പ്രായമുള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 10 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936

കേന്ദ്രസർക്കാർ അവഗണന അവസാനിപ്പിക്കണം :കേരള കോൺഗ്രസ് ബി

പുൽപ്പള്ളി കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും സാമ്പത്തിക വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ബി വയനാട് ജില്ലാ പ്രസിഡണ്ട് കെ.ആർ ജയരാജ് ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനയ്ക്കെതിരെ കേരള കോൺഗ്രസ് ബി സുൽത്താൻബത്തേരി നിയോജക മണ്ഡലം

ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു.

ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാം മേഖല സി.എസ്.ആര്‍ ഫണ്ടിലുള്‍പ്പെടുത്തി 47.73 ലക്ഷം രൂപ ജില്ലയ്ക്ക് അനുവദിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍

തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പ് ആരോഗ്യ മേഖലയെയും തദ്ദേശ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍

ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്: മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി

അഞ്ച് വിഭാഗങ്ങളില്‍ ജില്ലയ്ക്ക് അവാര്‍ഡ് സംയോജിത ശിശു വികസന പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി.

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാടന്‍കൊല്ലി, മുട്ടങ്കര പ്രദേശത്ത് നാളെ (ഫെബ്രുവരി 4) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.