എം.ആര്‍.എസ് സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍സ് അഞ്ചിന്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യന്‍കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഷന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അഞ്ച്, പ്ലസ് വണ്‍ ക്ലാസുകളിലേക്കും ആറ് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനത്തിന് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളെജ് ഗ്രൗണ്ടില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ ഒന്‍പതിന് സെലക്ഷന്‍ നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ കായിക രംഗത്ത് അഭിരുചിയുള്ള നാല് മുതല്‍ ഏട്ട് വരെ ക്ലാസ്സുകളിലും പത്താം ക്ലാസിലും പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ആണ്‍/ പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം.

വിദ്യാര്‍ത്ഥികള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി-ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്‌കൂള്‍ മേധാവിയുടെ കത്ത്, സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ (ലഭ്യമാണെങ്കില്‍ ) സഹിതം അന്നേ ദിവസം രാവിലെ ഒന്‍പതിന് കോളേജ് ഗ്രൗണ്ടില്‍ രക്ഷിതാവിനൊപ്പം എത്തണം. സ്‌കില്‍ ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ നടത്തുന്നത്. ഫോണ്‍- 0471- 2381601,9447694394, 7356075313, 04936 203824

കണ്ടക്ടര്‍ ഒഴിവിലേക്ക് രജിസ്റ്റര്‍ ചെയ്യണം

കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ ഒഴിവിലേക്ക് പരിഗണിക്കാന്‍ പ്ലസ്ടു, വാലിഡ് കണ്ടക്ടര്‍ ലൈസന്‍സുള്ള 25-50 നുമിടയില്‍ പ്രായമുള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 10 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936

കേന്ദ്രസർക്കാർ അവഗണന അവസാനിപ്പിക്കണം :കേരള കോൺഗ്രസ് ബി

പുൽപ്പള്ളി കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും സാമ്പത്തിക വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ബി വയനാട് ജില്ലാ പ്രസിഡണ്ട് കെ.ആർ ജയരാജ് ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനയ്ക്കെതിരെ കേരള കോൺഗ്രസ് ബി സുൽത്താൻബത്തേരി നിയോജക മണ്ഡലം

ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു.

ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാം മേഖല സി.എസ്.ആര്‍ ഫണ്ടിലുള്‍പ്പെടുത്തി 47.73 ലക്ഷം രൂപ ജില്ലയ്ക്ക് അനുവദിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍

തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പ് ആരോഗ്യ മേഖലയെയും തദ്ദേശ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍

ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്: മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി

അഞ്ച് വിഭാഗങ്ങളില്‍ ജില്ലയ്ക്ക് അവാര്‍ഡ് സംയോജിത ശിശു വികസന പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി.

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാടന്‍കൊല്ലി, മുട്ടങ്കര പ്രദേശത്ത് നാളെ (ഫെബ്രുവരി 4) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.