ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഇന്ന് (ആഗസ്റ്റ് 15) കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 8.40 ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പരേഡ് ഉണ്ടാവില്ല. മുഖ്യാതിഥിയായി മന്ത്രിയും പങ്കെടുക്കില്ല. ആരോഗ്യ പ്രവര്‍ത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയം പ്രതിനിധികളെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. 9.07 ന്ചടങ്ങുകള്‍ അവസാനിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.

ക്ഷേമനിധി കുടിശ്ശിക അടയ്ക്കാന്‍ അവസരം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 2018 ജനുവരി മുതലുള്ള കുടിശ്ശിക തുക അടയ്ക്കാന്‍ അവസരം. ഒന്‍പത് ശതമാനം പലിശയോടെ ഒക്ടോബര്‍ 31 വരെ തുക അടയ്ക്കാം. കുടിശ്ശികയുള്ള എല്ലാ തൊഴിലാളികളും