ബേസൽ ബോഡി ടെമ്പറേച്ചർ
പൂർണ്ണമായും വിശ്രമത്തിലായിരിക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റവും കുറഞ്ഞ ശരീര താപനിലയാണ് ബേസൽ ബോഡി ടെമ്പറേച്ചർ. ഇത് സ്ഥിരമായി 36.5 ഡിഗ്രി സെൽഷ്യസിൽ താഴെയാണെങ്കിൽ, അത് തൈറോയിഡ് പ്രശ്നങ്ങൾ ഉണ്ടെന്നതിന്റെ സൂചനയായിരിക്കാം.
ഹൃദയമിടിപ്പ്
വിശ്രമവേളയിൽ ഹൃദയമിടിപ്പ് മിനിറ്റിൽ 60 നും 90 നും ഇടയിലാണ് ഉണ്ടാവേണ്ടത്. എന്നാൽ ഇതിൽ കുറവ് വരുന്നത് തൈറോയ്ഡ് പ്രവർത്തനം കുറയുന്നതിന്റെ സൂചനയായിരിക്കാം.
ഉയർന്ന കൊളസ്ട്രോൾ അളവ്
കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലും തൈറോയിഡ് പ്രധാന പങ്കുവഹിക്കുന്നു. തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൊളസ്ട്രോളിന്റെ അളവ് ഉയരാൻ സാധ്യതയുണ്ട്.
പൊട്ടുന്ന നഖങ്ങൾ
ദുർബലമായതോ പൊട്ടുന്നതോ ആയ നഖങ്ങളും തൈറോയിഡ് പ്രശ്നങ്ങൾ ഉണ്ടെന്നതിന്റെ ലക്ഷണമാണ്.
ശ്രദ്ധിക്കാം
ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടാൻ ശ്രദ്ധിക്കണം.








