പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം രോഗത്തെക്കുറിച്ച് ആശങ്ക എപ്പോഴും വളരെ കൂടുതലാണ്. പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാര കൂടുന്നതുപോലെതന്നെ കുറഞ്ഞ് പോകുന്നതും അപകടകരമാണ്. ഇങ്ങനെ ബ്ലഡ് ഷുഗര്‍ താഴ്ന്നുപോകുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. പ്രമേഹരോഗികള്‍ക്ക് മാത്രമല്ല അല്ലാത്തവര്‍ക്കും ചിലപ്പോള്‍ ബ്ലഡ് ഷുഗര്‍ കുറഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട് . രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത്തരത്തില്‍ താഴ്ന്നുപോകുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. രാത്രി കാലങ്ങളില്‍ പെട്ടെന്ന് ഷുഗര്‍ താഴ്ന്നുപോകുന്നത് ഹൃദയം നിലച്ചുപോകാന്‍വരെ കാരണമാകുന്നുവെന്ന് പറയുന്നതിന് പിന്നിലെ കാരണമെന്താണ്? . ഇതേക്കുറിച്ച് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ജീന സൂസന്‍ ജോര്‍ജ് മറുപടി പറയുന്നു.
low blood sugar
ഹൈപ്പോഗ്ലൈസീമിയ അതായത് രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുന്ന അവസ്ഥ ഇന്‍സുലിന്‍ എടുക്കുന്ന രോഗികളിലാണ് കൂടുതലും കണ്ടുവരുന്നത്. ദീര്‍ഘകാലമായി പ്രമേഹം ഉള്ളവരോ അല്ലെങ്കില്‍ ഹൃദ്രോഗം ഉളളവരോ ആയവര്‍ക്ക് ഇക്കാരണം കൊണ്ടുതന്നെ ഡോക്ടര്‍മാര്‍ പല കാര്യങ്ങളിലും സ്ട്രിക്റ്റ് കണ്‍ട്രോള്‍ നിര്‍ദ്ദേശിക്കാറില്ല. ഇത് ഹൈപ്പോഗ്ലൈസീമിയയെ പേടിച്ചുകൊണ്ടുതന്നെയാണ്. ഷുഗര്‍ നന്നായി കുറയുന്ന സമയത്ത് ഹൃദയമിടിപ്പിന് വ്യത്യാസം വരാനുളള സാധ്യത കൂടുതലാണ്. ഇത് ചിലപ്പോള്‍ മരണത്തിലേക്ക് വരെ നയിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും പ്രായം കൂടുതലുള്ളവര്‍, തനിയെ താമസിക്കുന്നവര്‍ എന്നിങ്ങനെയുളളവര്‍ക്ക് ഡോക്ടര്‍മാര്‍ ഇന്‍സുലിന്‍ അമിത ഡോസില്‍ നല്‍കാന്‍നിര്‍ദ്ദേശിക്കാറില്ല.
ഷുഗര്‍ കുറയുന്ന അവസ്ഥയായ ഹൈപ്പോ ഗ്ലൈസീമിയയാണ് ഹൈപ്പര്‍ ഗ്ലെസീമിയയേക്കാള്‍ അപകടകരം. അതായത് ഷുഗര്‍ കുറഞ്ഞുപോകുന്ന അവസ്ഥയാണ് അപകടകരം എന്നര്‍ഥം. കാരണം ഇതുപോലെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്നുള്ളതുകൊണ്ടുതന്നെ.
എന്തുകൊണ്ടാണ് രാത്രിയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത്
ഭക്ഷണം ആവശ്യത്തിന് കഴിക്കാതിരിക്കുക, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിന്റെ കുറവ്, രാത്രി വൈകി വ്യായാമം ചെയ്യുക, ഇന്‍സുലിന്റെ അളവ് കൂടുന്നത്, ഡോക്ടര്‍ നിര്‍ദ്ദേശിച്ച സമയം തെറ്റി ഇന്‍സുലിന്‍ എടുക്കുന്നത്, മദ്യപാനം ഇവയൊക്കെ രാത്രിയില്‍ ഇന്‍സുലിന്‍ കുറയാന്‍ കാരണമാകും.
രക്തത്തിലെ പഞ്ചസാര കുറഞ്ഞാല്‍ എന്ത് ചെയ്യണം
എന്തെങ്കിലും ലഘു ഭക്ഷണം എപ്പോഴും കയ്യില്‍ കരുതേണ്ടത് വളരെ അത്യാവശ്യമാണ്. പ്രമേഹം ഇല്ലാത്തവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയാണെങ്കില്‍ അവര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരക്കാര്‍ക്ക് ഭക്ഷണത്തില്‍ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് , പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്താം.








