മാനന്തവാടി: അവകാശ നിഷേധങ്ങൾക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൗരാവകാശ ജാഥക്ക് പേര്യയിൽ തുടക്കമായി.
ജില്ലാ സെക്രട്ടറി എസ് മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ് ജാഥാ ക്യാപ്റ്റൻ ബബിത ശ്രീനുവിന് പതാക കൈമാറി. വൈസ് ക്യാപ്റ്റൻ വി. സുലൈമാൻ, ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്, മണ്ഡലം സെക്രട്ടറി സജീർ എം.ടി, മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കുഞ്ഞബ്ദുല്ല എം ടി, ആലി പി തുടങ്ങിയവർ പങ്കെടുത്തു.
വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന ജാഥ 16-ാം തീയതി വൈകുന്നേരം 5.30 ക്ക് തലപ്പുഴയിൽ സമാപിക്കും. സമാപന പൊതുയോഗം എസ്ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്‌ദുൽ ജലീൽ സഖാഫി ഉദ്ഘാടനം ചെയ്യും. ഭരണഘടന ഉറപ്പ് നൽകുന്ന
അവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ മൂല്യങ്ങളുടെ കാത്തുസൂക്ഷിക്കലിനുമായി ജാഥയിലുടെ നീളം ജനങ്ങളെ ഉണർത്തുമെന്ന് സംഘാടകർ അറിയിച്ചു.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







