വാളാട് : ഒയാസിസ് ഫിറ്റ്നസ് അക്കാദമിയും റോയൽ കാസ്റ്റിൽ ഓഡിറ്റോറിയവും സംയുക്തമായി സംഘടിപ്പിച്ച വാളാട് മാരത്തോൺ 2026 മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് എംജി ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെഎം ഫ്രാൻസിസ്, ജില്ലാ ലീഡ് ബാങ്ക് മാനേജർ മുരളീധരൻ T.M എന്നിവർ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. പുരുഷ വിഭാഗത്തിൽ പാലക്കാട് നിന്നുള്ള ശ്രീധിനും, സ്ത്രീകളുടെ വിഭാഗത്തിൽ കൃഷ്ണേന്ദുവും, കുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് ഫാഹിമും വിജയികളായി.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







