തരുവണ. കരിങ്ങാരി ഗവ. യു.പി. സ്കൂൾ നൂറ്റിയൊന്നാം വാർഷികാഘോഷ പരിപാടികൾ ‘തിലംഗ് 26’ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖമർ ലൈല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉണ്ണാച്ചി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺ എം.എ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനന്തവാടി ബി.പി.സി കെ.കെ സുരേഷ് പുസ്തക മധുരം പദ്ധതി സമർപ്പിച്ചു.വാർഡ് മെമ്പർമാർമാരായ നാസർ.എസ്, രാകേഷ് പാലിയാണ എന്നിവർ സമ്മാന ദാനം നിർവ്വഹിച്ചു. മദർ പി.ടി.എ പ്രസിഡണ്ട് അശ്വിനി, എസ്.എം.സി വൈസ് ചെയർമാൻ റഷീദ് കാരപ്പറമ്പൻ, സീനിയർ അസിസ്റ്റൻ്റ് ബാലൻ പുത്തൂർ , സ്കൂൾ ലീഡർ ത്വൊയ്ബ ബത്തൂൽ എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡണ്ട് മഹേഷ് പി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി .കെ നന്ദിയും പറഞ്ഞു.
വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രീ പ്രൈമറി വിജയോത്സവം,ഗോത്ര ഫെസ്റ്റ്, കിഡ്സ് ഫെസ്റ്റ്, വിദ്യാർത്ഥികളുടെ കലാവിരുന്ന് എന്നിവ സംഘടിപ്പിച്ചു.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







