പുൽപ്പള്ളി : വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം നടത്തിയ ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിനെയും എൻ. എസ്. എസ് യൂണിറ്റിനെയും വയനാട് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അഭിനന്ദിച്ചു.
കളക്ടറേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് കോർഡിനേറ്റർ ജ്യോതി വിനോദ്, എൻഎസ്എസ് കോർഡിനേറ്റർ എൻ എസ് ആതിര, മൃദുല കെ. എ, എൻ. എസ്. എസ്, ഇ. എൽ. സി വോളന്റീർമാർ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

അത്യാധുനിക ഫോര്‍-കെ ത്രീഡി ലാപ്രോസ്‌കോപ്പിക് സംവിധാനം സജ്ജമാക്കി മെഡിക്കല്‍ കോളേജ്
അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കി വയനാട് മെഡിക്കല്‍ കോളേജില്‍ ഫോര്‍-കെത്രീഡി ലാപ്രോസ്‌കോപ്പിക് സര്‍ജറി സംവിധാനം പ്രവര്‍ത്തനസജ്ജമായി. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ 1.11 കോടി രൂപ വിനിയോഗിച്ചാണ് മെഷീന്‍ ആശുപത്രിയിലെത്തിച്ചത്. നൂതന







