ബിജെപിക്കെതിരായ പോരാട്ടത്തിന് ഇന്ത്യാ മുന്നണിയെ ആര് നയിക്കണമെന്നത് വീണ്ടും ചർച്ചയാകുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കണമെന്ന അഭിപ്രായങ്ങൾ പല കോണിൽ നിന്നും ഉയരുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് വേണ്ടിയും വാദം. ബിജെപിക്കെതിരായ പോരാട്ടത്തിന് ഇന്ത്യാ മുന്നണിയെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കണമെന്ന ആവശ്യം ഉയർന്നതായി ഉപമുഖ്യമന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിനാണ് അറിയിച്ചത്.
ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിന് എം.കെ. സ്റ്റാലിൻ നേതൃത്വം നൽകണമെന്ന് മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം.
ഭരണത്തിലും രാഷ്ട്രീയത്തിലും നമ്മുടെ നേതാവ് സ്റ്റാലിൻ മാതൃകയാണെന്നും ബി.ജെ.പിക്കെതിരായ പോരാട്ടം അദ്ദേഹം നയിക്കണമെന്നാണ് ഇതര സംസ്ഥാനങ്ങളിലെ നേതാക്കളുടെ ആഗ്രഹമെന്നും ഉദയനിധി പറഞ്ഞു.








