പനമരം ചെറുപുഴ പാലത്തിന്റെ പ്രവർത്തനം നടക്കുന്നതിനാൽ ഇന്ന് (ഫെബ്രുവരി 28) വാഹന ഗതാഗതം പൂർണമായി നിരോധനം ഏർപ്പെടുത്തുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. സുൽത്താൻ ബത്തേരി പനമരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ നടവയൽ ചികല്ലൂർ റോഡിലൂടെയും മാനന്തവാടിയിൽ നിന്നും സുൽത്താൻ ബത്തേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കണിയാമ്പറ്റ മീനങ്ങാടി റോഡിലൂടെമാറി സഞ്ചരിക്കണം.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







