കലാ-കായിക മേഖലകളിൽ പങ്കെടുക്കുകയോ മികവ് തെളിയിക്കുകയോ ചെയ്യുന്ന ഭിന്നശേഷിക്കാരായ വ്യക്തികളുടെ കഴിവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തോ രാജ്യത്തോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പരിശീലനം നേടുന്നതിനുള്ള ധനസഹായമാണ് പദ്ധതിയിലൂടെ നൽകുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, കുറഞ്ഞത് 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ള സംസ്ഥാന/ദേശീയതല അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പരിശീലനം നേടിയ മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരുമായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. യോഗ്യരായവർ അപേക്ഷ, യോഗ്യത നേടിയ മെറിറ്റ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പരിശീലനം നേടുന്ന സ്ഥാപനത്തിൽ നിന്നുള്ള അഡ്മിഷൻ രേഖ, ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്‌ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കണം.
ഫോൺ: 04936 205307.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







