ബാവലി: വയനാട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാർ മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ആർ.അരുൺകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാലിത്തീറ്റ പുല്ല് കയറ്റി വന്ന പിക്കപ്പ് ജീപ്പിൽ നിന്നും 33750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടി. സംഭവത്തെ തുടർ ന്ന് കെ എൽ 57 വൈ 6424 നമ്പർ പിക്കപ്പ് ജീപ്പും, ഡ്രൈവർ ഈങ്ങാപ്പുഴ പുതി യാണ്ടി ഹൗസ് ടി.ഷാനവാസ് എന്നയാളെയും കസ്റ്റഡിയിലെടുത്ത് തിരുനെല്ലി പോലീസിന് കൈമാറി. മുൻപ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ നിരവധി കേസുകളിൽ പ്രതിയായ കമ്പളക്കാട് സ്വദേശി അഷറഫ് അട്ടശ്ശേരി എന്ന യാൾക്ക് വേണ്ടിയാണ് ഹാൻസ് കൊണ്ടുവന്നതെന്ന് എക്സൈസ് അറിയിച്ചു. ഇയാളുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് പിടികൂടിയ വാഹനം. ബാവലി എക്സൈസ് ഇൻസ്പെക്ടർ ദീപു കുട്ടൻ, പ്രിവൻ്റീവ് ഓഫീസർമാരായ സജി മാത്യു, രഞ്ജിത്ത് സി.കെ, സിവിൽ എക്സൈസ് ഓഫീസർ മാരായ വിജേഷ് കുമാർ.പി, ജോബിഷ് കെ.യു, ശ്രീധരൻ, വിശാഖ്.വി, ഡ്രൈവർ അമീർ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,







