മാതൃക ടൗണ്‍ഷിപ്പ് ഉദ്ഘാടനം നാളെ : മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയങ്ങള്‍ കൈമാറും. കെ.എസ്.എഫ്.ഇ ഫണ്ട് വകയിരുത്തി നിര്‍മ്മിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനക്‌സ് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പരിപാടിയില്‍ നിര്‍വഹിക്കും. റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍, രജിസ്‌ട്രേഷന്‍-പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ആരോഗ്യ-വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, എം.പി പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപ നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ചീഫ് സെക്രട്ടറി എ. ജയതിലക്, റവന്യൂ – ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം, ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുഹാസ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ജെ. ഒ അരുണ്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. വിശ്വനാഥന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, കിഫ്‌കോണ്‍ സീനിയര്‍ പ്രോജക്ട് അഡ്വൈസര്‍ എസ്.രാധാകൃഷ്ണന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ഷിഹാബ്, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ സഹദ്, ഷൈജ ബേബി, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ഷെമീര്‍ ഒടുവില്‍, ജനപ്രതിനിധികള്‍, ഗുണഭോക്താക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ

തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,

ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായവ യോധികന്റെ മൃതദേഹം കണ്ടെത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ 80 വയസ്സുള്ള വയോധികൻ്റെ മൃതദേഹം കണ്ടെത്തി. തരിയോട് സ്വദേശി യായ മാങ്ങോട്ടിൽ വീട്ടിൽ അണ്ണൻ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്

വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയിൽ-പിടിയിലായത് കവർച്ച, ഗാർഹീക പീഡനം, വഞ്ചനക്കേസുകളുൾപ്പെടെ നിരവധി കേസുകളിൽപ്പെട്ടയാൾ

പുൽപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയായ സ്ത്രീയെയും മക്കളെയും അതിക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ. മടത്തറ, പറയാട്ട് വീട്ടിൽ ഡി. അഖിൽ(38)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്റ്റേഷനിൽ

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടോ? പിഴത്തുകയിൽ വൻ ഇളവ് നൽകാൻ സർക്കാർ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ

പൊതുസമൂഹത്തെ ചേർത്ത് നിർത്തി ഇഫ്താർ സംഗമം

മാനന്തവാടി: മാനന്തവാടിയിലെ പൊതുസമൂഹത്തെ ചേർത്ത് നിർത്തി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ സംഗമം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സത്യവതി ടീച്ചർ, ജില്ല ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പികെ

വാഷും വാറ്റ് ചാരായവുമായി പിടിയിൽ

മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻമണി(64)നെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.