വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻഐ.പി.എസിനടക്കം ജില്ലയിൽ ആറ് പേർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്‌ജ് ഓഫ് ഹോണർ പുര സ്കാരം. കൽപ്പറ്റ ഡിവൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടിയിൽ, കമ്പളക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.എ. സന്തോഷ്, നർക്കോ ട്ടിക് സെൽ എസ്.ഐ എൻ.വി. ഹരീഷ് കുമാർ, ജില്ലാ പോലീസ് കാര്യാലയത്തിലെ എസ്.ഐ എം.കെ. പ്രഭാകരൻ, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ കെ.ടി. മുഹമ്മദ് സബീർ എന്നിവരാണ് പുരസ് കാരത്തിന് അർഹരായ മറ്റുള്ളവർ. 2024ലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്.

ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലിക ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി ഇ.സി.ജി ടെക്‌നീഷ്യൻ/ ഉപരി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം







