മാനന്തവാടി: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ പിതാവിനെ കുറ്റക്കാരനാണന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ.കൃഷ്ണകുമാറാണ് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴ യും ശിക്ഷ വിധിച്ചത്. ഗർഭിണിയായ 12 വയസ്സുകാരി പ്രസവിച്ചതിന് ശേഷം നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് പിതാവാണ് മകളെ പിഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് തെളിഞ്ഞത്. കേസിൻ്റെ ആദ്യ അന്വേഷണം അന്ന ത്തെ സി.ഐ ആയിരുന്ന സുനിൽ ഗോപിയും, തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സി.ഐ ടി.എ അഗസ്റ്റിനുമാണ് നടത്തിയത്. എഎസ് ഐ റോയ്സൺ ജോസഫ് അന്വേഷണത്തിൽ പങ്കാളിയായിരുന്നു. പ്രോസി ക്യൂഷന് വേണ്ടി സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






