നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്‍റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്, ഡൽഹിയിൽ തിരക്കിട്ട ചർച്ച

ഡൽഹി:
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്. 40 മുതൽ 50 സീറ്റുകളിലേക്ക് വരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. 36 സീറ്റിലേക്ക് നിലവിൽ സ്ഥാനാർത്ഥികളായി. അതേസമയം അന്തിമ സ്ഥാനാർത്ഥി നിർണയത്തിനായി ഇന്ന് ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കും. യോഗത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് ഡൽഹിയിലെത്തും. ഇത്തവണ 90 സീറ്റുകളിലേക്കാണ് കോൺഗ്രസ് മത്സരിക്കുന്നത്. ബാക്കി സീറ്റുകളിലേക്ക് ബുധനാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപനമുണ്ടായേക്കും. അതുവരെ നേതാക്കൾ ഡൽഹിയിൽ തുടരുമെന്നാണ് വിവരം.

അതേസമയം മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുകയാണ്. നേതാക്കൾ കെ സുധാകരനുമായി സംസാരിച്ചതായും അദ്ദേഹം ചർച്ചകൾക്കായി ഡൽഹിയിലേക്ക് പോകുമെന്നും വിവരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കോൺഗ്രസ് സജ്ജമാണെന്ന് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സിപിഐഎമ്മും സിപിഐയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
കേരളത്തിൽ ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. മെയ് നാലിനായിരിക്കും വോട്ടെണ്ണല്‍. മാർച്ച് 16-നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയതി മാർച്ച് 23 ആണ്. സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന മാര്‍ച്ച് 24-ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തിയതി മാര്‍ച്ച് 26 ആണ്. ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. മെയ് ആറിനുളളിൽ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിർദേശം.

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു.

യൂറോപ്പിനെ അവിശ്വസിച്ചു, ട്രംപ് വീണ ഇറാൻ എന്ന ‘ഊരാക്കുടുക്ക്’

ഇറാൻ യുദ്ധം എന്ന ഊരാക്കുടുക്കിൽ ഖർഗ് ദ്വീപിലെ (Kharg Island) സൈനിക കേന്ദ്രങ്ങൾ തകർത്തു എന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാന്‍റെ ക്രൂഡ് കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് അവിടെയാണ്. ഇറാന്‍റെ ഓയിൽ ലൈഫ്

ആറാം തവണയും ആശ്വാസം; സ്വര്‍ണവില ഇന്നും കുറഞ്ഞു, പക്ഷെ വലിയ പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ

വിലയില്‍ ഇടിവുണ്ടാകുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ സ്വര്‍ണവിലയെ വിശ്വസിക്കാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അടിക്കടിയുണ്ടാകുന്ന വിലക്കുറവിനെ പ്രതീക്ഷയോടെ കാണേണ്ടതില്ലെന്ന് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം അവസാനം എത്തുമ്പോഴേക്കും സ്വര്‍ണവില 1.50 ലക്ഷത്തിലേക്കെത്താനും

ശിഹാബ് തങ്ങൾ റിലീഫ് സെൽനാസർ ആറങ്ങാടൻ അനുസ്‌മരണവും കിറ്റ് വിതരണവും നടത്തി

വാരമ്പറ്റ: വാരമ്പറ്റ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേത്യത്വത്തിൽ വാരമ്പറ്റയിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമാ യിരുന്ന മരണപെട്ട എ.നാസർ അനുസ്‌മരണ പ്രാർത്ഥന സദസും റംസാൻ റിലീഫ് കിറ്റ്

നേരിയ ആശ്വാസം, ഹോർമുസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിലുമായി രണ്ടാമത്തെ കപ്പലും മുംബൈയിൽ

മുംബൈ:പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ സുപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കറും മുംബൈയിലെത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക

ബാങ്ക് ജീവനക്കാരൻ കാറിൽ മരിച്ചനിലയിൽ

അമ്പലവയൽ: അമ്പലവയൽ സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായ വിപിൻ ശങ്കറിനെയാണ് ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.